
കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. മൂന്നു മുതൽ അഞ്ചു ദിവസം വരെ അവധിയായിരിക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്ർ പ്രമാണിച്ച് ലഭിക്കുക.
ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30, ഞായറാഴ്ച്ചയാണ് ഈദുൽ ഫിത്വർ എങ്കിൽ ഞായർ, തിങ്കൾ, ചൊവ്വ എന്നീ മൂന്ന് ദിവസങ്ങൾ മാത്രം അവധി നൽകാനാണ് മന്ത്രി സഭാ തീരുമാനം.
അങ്ങനെയെങ്കിൽ ഏപ്രിൽ 2 നു ബുധനാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും. എന്നാൽ മാർച്ച് 31, തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ എങ്കിൽ മാർച്ച് 30നു ഞായറാഴ്ചയും, തിങ്കൾ ചൊവ്വ ബുധൻ വ്യാഴം എന്നീ ദിവസങ്ങളും ഉൾപ്പെടെ അവധി നൽകുവാനാണ് തീരുമാനം. അങ്ങിനെയെങ്കിൽ, ഏപ്രിൽ 6 ഞായർ മുതൽ ആയിരിക്കും പ്രവൃത്തി ദിനം പുനരാരംഭിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

