കുവൈറ്റ്; പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യാൻ ഇനി മുതൽ ഫീസ്

കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിനായി ഇനി മുതൽ 10 കുവൈത്ത് ദിനാർ ഫീസ് നൽകേണ്ടി വരും. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന്, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയെ നിയമം നടപ്പിലാക്കാൻ അധികൃതർ ചുമതലപ്പെടുത്തി.

Also read: കുവൈത്തിൽ രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം

ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ചു, ഇനി മുതൽ പ്രവാസികൾക്ക് ലൈസൻസ് പുതുക്കുന്നതിനോ പുതുതായി നേടുന്നതിനോ 10 കുവൈറ്റി ദിനാർ പ്രിന്റിംഗ് ഫീസ് ബാധകമായിരിക്കും. നിലവിലുള്ള മറ്റ് അപേക്ഷ, പുതുക്കൽ ഫീസുകളോടൊപ്പം തന്നെ ഈ പുതിയ ഫീസും ഈടാക്കും.

Also read: കുവൈറ്റില്‍ ട്രാഫിക്ക് നിയമലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക്; പിഴ അടച്ച് തലയൂരാം

വ്യത്യസ്ത വിഭാഗങ്ങൾക്കായി നിലവിലുള്ള ലൈസൻസ് കാലാവധിയിലും അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികൾക്ക് മുമ്പ് മൂന്ന് വർഷം മാത്രമുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസ് കാലാവധി ഇപ്പോൾ അഞ്ച് വർഷമാക്കി ഉയർത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News