കുവൈറ്റ് തീപിടുത്തം; പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം വീതം

KUWAIT FIRE ACCIDENT

ക‍ഴിഞ്ഞ വർഷം കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ് കഴിഞ്ഞ വർഷം ജൂൺ 12ന് പുലർച്ചെ തീ പിടിത്തമുണ്ടായത്.

തൊഴിലാളികളെ പാർപ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.

ALSO READ; ദുബായിൽ ആരോഗ്യരംഗത്ത് ജോലി അന്വേഷിക്കുകയാണോ; ജോലി കണ്ടെത്താൻ പുതിയ പോർട്ടൽ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി

തീപിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍, കെട്ടിട ഉടമ, കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നത്. അപകടത്തെ തുടർന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ അകബീർ, അഹ്മദി മേഖലാ ഗവർണർമാരും ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News