കുവൈത്തിൽ പ്രവാസി കുട്ടികൾക്ക് സൗജന്യ ചികിത്സ

കുവൈത്തിൽ എല്ലാ പ്രവാസി കുട്ടികളുടെയും അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സൗജന്യമാക്കി ആരോഗ്യ മന്ത്രാലയം. രോഗനിർണ്ണയ ഫീസുകളും ചികിത്സയുമാണ് സൗജന്യമായി ലഭിക്കുക. 18 വയസ്സിനു താഴെ പ്രായുമുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം.
ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

ALSO READ: ഒരേ ഒരു വാചകം, സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്; ”കേരളവർമയുടെ ചെയർമാന്‍റെ പേര് കെ.എസ് അനിരുദ്ധൻ, അനിരുദ്ധന്‍റെ സംഘടനയുടെ പേര് എസ്‌.എഫ്‌.ഐ”

റെസിഡൻസി പരിഗണിക്കാതെ എല്ലാ ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസിൽ നിന്നും ചാർജുകളിൽ നിന്നും ഒഴിവാക്കും. സേവനം ലഭിക്കുക സ്വദേശികൾ, പ്രവാസികൾ, ബിദൂണുകൾ എന്നിവർക്കായിരിക്കും. എല്ലാ ആശുപത്രികളിലും കാൻസറിന്റെയും അനുബന്ധ രോഗങ്ങളുടെയും ചികിത്സയ്ക്കും തുടർനടപടികൾക്കായുള്ള പ്രത്യേക മെഡിക്കൽ സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്ക് ഈ പുതിയ ഇളവ് ബാധകമാണ്.

ALSO READ: 26 ഓസ്‌കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍

കുവൈത്തിനുള്ളിൽ സ്വദേശികളല്ലാത്ത കുട്ടികൾക്ക് പ്രാഥമിക രോഗനിർണയം നടത്തണം എന്നും പ്രാഥമിക രോഗനിർണയത്തിൽ കുട്ടിയുടെ പ്രായം 16 വയസ് കവിയാൻ പാടില്ല എന്നും 18 വയസ്സ് ഇത്തരത്തിലുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ തുടരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News