ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടക്കണമെന്ന വ്യാജ സന്ദേശം; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

kuwait fake sms alert

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ എസ്എംഎസ് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ അടക്കുന്നതിനായി സർക്കാർ അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയോ മാത്രമേ സന്ദേശങ്ങൾ അയക്കുകയുള്ളൂ എന്നും, മറ്റു നമ്പറുകളിൽ നിന്നോ, ലിങ്കുകൾ വഴിയോ ആഭ്യന്തര മന്ത്രാലയം അറിയിപ്പുകളോ സന്ദേശങ്ങളോ അയക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ; പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്

കഴിഞ്ഞ ദിവസങ്ങളിൽ പലർക്കും ഔദ്യോഗികമെന്നു കരുതുന്ന തരത്തിലുള്ള ലിങ്കുകൾ വഴി ട്രാഫിക് പിഴ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യാപകമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.

NEWS SUMMERY: Kuwait Ministry of home affairs has issued a warning against fake messages claiming to require payment for traffic violations. They emphasized that all payments should be made through official channels only

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News