പലസ്തീനികൾക്ക് അഭയമൊരുക്കാൻ കുവൈറ്റ്; കുടുംബ വിസ ആരംഭിക്കാൻ തീരുമാനം

പലസ്തീനികൾക്ക് അഭയമൊരുക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി കുടുംബവിസ ആരംഭിക്കാനാണ് കുവൈറ്റ് പദ്ധതിയിടുന്നത്. പലസ്തീൻ അധ്യാപകർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ALSO READ: മലയാളത്തിന്റെ ആക്ഷൻ താരം വാണി വിശ്വനാഥ് തിരികെ സിനിമയിലേക്ക്

ഒരു രാജ്യക്കാർക്കും ഫാമിലി വിസ അനുവദിക്കില്ല എന്ന നിയമം നിലവിലിരിക്കെയാണ് കുവൈറ്റ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് തിരിയുന്നത്. മാനുഷിക പരിഗണനയും പലസ്തീനെതിരായ ഇസ്രയേൽ ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ സ്ത്രീ- പുരുഷ അധ്യാപകരുടെ മക്കൾക്ക് മാത്രമേ വിസ ലഭ്യമാകൂയെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ALSO READ: കാട്ടാന ആക്രമണങ്ങളിൽ പൊറുതിമുട്ടി ഇടുക്കി; കൃഷിയും പലചരക്ക് കടയും നശിപ്പിച്ച് ആനക്കൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News