ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാൻ കുവൈറ്റ്

ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാൻ ഒരുങ്ങി കുവൈറ്റ്. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.

ALSO READ: ‘യഥാര്‍ത്ഥ ഹീറോയാണ് അമീറ്’, കൂടിക്കാഴ്ച ഏറെ സന്തോഷകരമെന്ന് സച്ചിന്‍; വൈറലായി വീഡിയോ

നിലവില്‍ 15 ലക്ഷത്തിലധികം പേര്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര-വ്യോമ അതിർത്തികളിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന്‍റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷൻ ചെയ്യാം.

കുവൈറ്റ് പൗരന്മാര്‍ക്ക് ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്‌റ ഗവർണറേറ്റുകളില്‍ സുരക്ഷാ ഡയറക്ടറേറ്റുകളിലും പ്രവാസികള്‍ക്ക് അലി സബാഹ് അൽ സാലം, ജഹ്‌റ എന്നിവിടങ്ങളിൽ നിന്നും ബയോമെട്രിക് സംവിധാനങ്ങൾ പൂർത്തിയാക്കാൻ പ്രയോജനപ്പെടുത്താം. കുവൈറ്റിലേക്ക് തിരികെവരുമ്പോൾ ഇത് നിർബന്ധമാണ്.

ALSO READ: കോളിങ് നെയിം പ്രസന്‍റേഷനുമായി ട്രായ്; ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News