
കുവൈറ്റിൽ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം പുതിയ നിയമപരിഷ്‌കാരത്തിന് ഒരുങ്ങുന്നു. ഇതിനായുള്ള കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായിപ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമായും പ്രവാസികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതി. വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം അല്ലെങ്കിൽ വാണിജ്യ രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി വ്യാപാരത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കു പ്രവർത്തനം അനുമതിയുണ്ടാകില്ല. നിയമലംഘകർക്ക് സ്ഥാപനം അടച്ചുപൂട്ടൽ, ജയിൽ ശിക്ഷ, പിന്നീട് നാടുകടത്തൽ എന്നിവയാണ് നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരം ലഭിക്കുന്ന ശിക്ഷകൾ.
also read: യുഎഇ പരിസ്ഥിതി പ്രവർത്തകർക്കായി പ്രഖ്യാപിച്ച ബ്ലൂ വിസയുടെ ആദ്യഘട്ടം ആരംഭിച്ചു
അനധികൃത വ്യാപാര പ്രവർത്തനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും ഈ നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുറ്റവാളികൾക്കെതിരായ അന്തിമ വിധികൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, നിക്ഷേപകർക്കിടയിൽ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുക, കൂടാതെ ദേശീയ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളിൽ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

