തുടരെയുള്ള മിസൈൽ–ഡ്രോൺ ആക്രമണ ശ്രമങ്ങൾ! കുവൈത്ത് അതീവ ജാഗ്രതയിൽ

കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ നടന്നതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തേക്ക് ലക്ഷ്യമിട്ട് എത്തിയ ഭീഷണികളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറണുകൾ പ്രവർത്തിപ്പിച്ചതായും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുവിന്റെ മിസൈലുകളെയും ഡ്രോണുകളെയും തടയുകയും നിർവീര്യമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായുള്ളതാണെന്ന് അധികൃതർ വിശദീകരിച്ചു.

Also Read: തുളസീധരനെ തനിച്ചാക്കി രത്നമ്മ മടങ്ങി; ‘അച്ചാമാസി’ലെ അമ്മയുടെ വേർപാടിൽ ഞെട്ടി ആരാധകർ

നിലവിലെ സാഹചര്യത്തിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ പാലിച്ച് അനാവശ്യ അഭ്യൂഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.പ്രാദേശിക സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ സുരക്ഷാ സംവിധാനങ്ങളും ഉയർന്ന ജാഗ്രതയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News