കുവൈറ്റിലെ താമസക്കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

KUWAIT FIRE

കുവൈറ്റിലെ റിഗ്ഗയിലെ താമസക്കെട്ടിടത്തിൽ തീപിടിത്തം. അപകടത്തില്‍ മൂന്ന് പ്രവാസികൾ മരിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തില്‍ പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷികൾ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ആണ് സ്ഥലത്ത് നിന്ന് കണ്ടെടുത്തത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ എത്രപേര്‍ അപകടത്തില്‍പ്പെട്ടുവെന്നതില്‍ ഇപ്പോ‍ഴും വ്യക്തതയില്ല. തീപിടിത്തത്തിലേക്ക് നയിച്ച കാരണവും അവ്യക്തമാണ്.

ALSO READ: യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ വകുപ്പും ചേർന്ന് തീനിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

ENGLISH NEWS SUMMARY: A fire broke out in a residential building in Riggae Kuwait. Initial reports indicate that three expatriates have died in the accident. Eyewitnesses have also reported that about fifteen people were injured in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News