കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ALSO READ:നീറ്റില്‍ റീ ടെസ്റ്റ് നടത്തും; എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു

കുവൈറ്റിലേക്ക് പോകാന്‍ മന്ത്രിസഭായോഗം ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കാനും തീരുമാനമായി.

ALSO READ:മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ല; സാഹചര്യം മാറിയെന്ന് മോദി മനസ്സിലാക്കിയിട്ടില്ല: സീതാറാം യെച്ചൂരി

കുവൈത്തിലുണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥരും കുവൈത്തിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News