കുവൈറ്റ് തീപ്പിടിത്തം: ആര്‍പി ഗ്രൂപ്പ് പ്രഖ്യാപിച്ച ധന സഹായം സര്‍ക്കാരിന് കൈമാറി

കുവൈറ്റ് തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ ആശ്രിതര്‍ക്കായി പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ള പ്രഖ്യാപിച്ച ധനസഹായം സര്‍ക്കാരിന് കൈമാറി. മരിച്ചവരുടെ ആശ്രിതരുടെ പേരില്‍ രണ്ട് ലക്ഷം രൂപയുടെ ചെക്കുകളാണ് കൈമാറിയത്. ഡോ.ബി. രവി പിള്ളയ്ക്ക് വേണ്ടി ആര്‍ പി ഗ്രൂപ്പ് അധികൃതര്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ ശ്രീ. അജിത് കൊളശ്ശേരിക്കാണ് ചെക്കുകള്‍ കൈമാറിയത്.

ALSO READ:  രോഗികളുടെ റിപ്പോര്‍ട്ട് പേപ്പര്‍ പ്ലേയ്റ്റാക്കി ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍; വീഡിയോ വൈറല്‍

കുവൈറ്റ് അപകടത്തില്‍ മലയാളികളടക്കം നൂറുകണക്കിന് പേരുടെ ജീവിതമാണ് താറുമാറാക്കിയതെന്നും അത് തിരികെ പിടിക്കാന്‍ അവരുടെ ആശ്രിതര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മളുടെ കടമയാണെന്ന് ചെക്കിനൊപ്പം കൈമാറിയ കത്തില്‍ ഡോ. ബി. രവിപിള്ള അറിയിച്ചു. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നോട്ട് വന്ന എല്ലവരോടും നന്ദി അറിയിക്കുന്നതായും കുടുംബങ്ങളുടെ മുന്നോട്ടുള്ള യാത്രയിലും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News