
കുവൈറ്റിൽ ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ വ്യാജ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിഴ അടക്കമുള്ള എല്ലാ സേവനങ്ങളും www.moi.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘ സഹേൽ ” വഴിയോ മാത്രമേ നിർവഹിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കില്ലെന്നും പിഴത്തുകയിൽ ഡിസ്കൗണ്ട് ഓഫർ നൽകിയുള്ള അറിയിപ്പുകൾ നൽകില്ലെന്നും വ്യക്തമാക്കി.
ALSO READ; 12-മത് ലോക ഗവൺമെന്റ് ഉച്ചകോടി; പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ്
വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള പണമിടപാടുകൾ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ കാരണമാകുന്നതിനാൽ, ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ എല്ലാ വാഹന ഉടമകളും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേന ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും, എത്രയും വേഗം അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ALSO READ; യു എ ഇ യിലെ അൽ ഐനിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും
അതേസമയം, വോയിസ് കമാൻഡിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് യുഎഇ ഇക്കാര്യം അറിയിച്ചത്. സർക്കാർ സേവനങ്ങൾക്കായി വെബ്സൈറ്റുകളെയും മൊബൈൽ ആപ്പുകളെയും ഇനി അധികകാലം ആശ്രയിക്കേണ്ടിവരില്ലെന്നാണ് ലോക സർക്കാർ ഉച്ചകോടിയിൽ യുഎഇ വ്യക്തമാക്കിയത്. ഡ്രൈവിങ് ലൈസൻസ് പുതുക്കുക, വീടിനായി അപേക്ഷിക്കുക തുടങ്ങിയ സേവനങ്ങൾക്കായ് ബന്ധപ്പെട്ട സർക്കാർ വകുപ്പിലേക്ക് ശബ്ദ സന്ദേശം അയച്ചാൽ മതി. ജനങ്ങൾക്ക് നിർമിത ബുദ്ധിയുടെ സഹായത്തോടെ സർക്കാരുമായി നേരിട്ട് സംവദിക്കാൻ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here