വേദനിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി ശബ്ദമുയർത്തിയ വലിയ ഇടയന് കണ്ണീരോടെ വിട: പ്രൊഫ. കെ.വി തോമസ്

k v thomas

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് അനുശോചിച്ചു. ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടവാങ്ങിയിത് ദു:ഖത്തോടെയാണ് കേൾക്കുന്നതെന്നും വേദനിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി ശബ്ദമുയർത്തിയ വലിയ ഇടയന് കണ്ണീരോടെ വിട നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു.

പ്രൊഫ. കെ.വി തോമസിൻ്റെ അനുശോടന കുറിപ്പ്:

ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടവാങ്ങിയിത് ദു:ഖത്തോടെയാണ് കേൾക്കുന്നത്.
പലപ്രാവശ്യം മാർപാപ്പയെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2013 ൽ ഭക്ഷ്യസുരക്ഷ നിയമം പാസാക്കിയതിനുശേഷം പ്രസിദ്ധ കൃഷി ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥനും എന്റെ ഭാര്യ ഷേർളിയും ഒരുമിച്ച് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ അദ്ദേഹത്തെ കണ്ടതാണ്. അന്ന് ശ്രീബുദ്ധന്റെ ഒരു പ്രതിമയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു ഗ്രന്ഥവുമാണ് നൽകിയത്.
ഇന്ത്യയെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് ഇന്ത്യയിൽ വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം സാധിക്കാതിരുന്നതിൽ വളരെയേറെ ഖേദിക്കുന്നു.
വേദനിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി ശബ്ദമുയർത്തിയ വലിയ ഇടയന് കണ്ണീരോടെ വിട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News