ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനെ ഇനി എംബാപ്പെ നയിക്കും

യുവ വിസ്മയം കിലിയന്‍ എംബാപ്പെ ഇനി ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍. ഗോള്‍ കീപ്പറും ദീര്‍ഘ കാലം ക്യാപ്റ്റനുമായിരുന്ന ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് യുവ താരത്തിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് സമ്മാനിച്ചത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമായ ലോറിസ് ലോകകപ്പിന് പിന്നാലെയാണ് വിരമിച്ചത്.

ഇരുപത്തിനാലുകാരനായ പിഎസ്ജി താരം എംബാപ്പെ കോച്ച് ദിദിയര്‍ ദെഷാംപ്സുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. അന്റോയിന്‍ ഗ്രിസ്മാനാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍. ഫ്രാന്‍സിനായി 66 മത്സരങ്ങളാണ് ഇതുവരെയായി എംബാപ്പെ കളിച്ചിട്ടുള്ളത്. 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് എംബാപ്പെ. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ ഹാട്രിക്ക് ഗോളുകള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിക്കാന്‍ താരത്തിന് സാധിച്ചു.

ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതര്‍ലന്‍ഡ്സിനെതിരെയാണ്. യൂറോ 2024ലേക്കുള്ള യോഗ്യതാ പോരാട്ടത്തിലാണ് ഫ്രാന്‍സ്- നെതര്‍ലന്‍ഡ്സ് പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News