
വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയ്യറ്ററുകളിലെത്തിയേക്കും. തിയ്യറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്സില്‍ എത്തുന്ന ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശനത്തിന് സജ്ജമാക്കുന്നത്. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.
വിവാദങ്ങള്‍ക്കിടെ, എമ്പുരാന്‍ ഇന്നലെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എമ്പുരാൻ്റെ ഈ നേട്ടം.നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ; പാലക്കാട് എസ്ഐക്കും യുവാവിനും വെട്ടേറ്റു
സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമണം ശക്തമാക്കിയതോടെയാണ് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി തേടിയത്. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം പരിഗണിച്ച് അനുമതി നല്‍കുകയും ചെയ്തു. അതേസമയം മോഹന്‍ലാലിനും പ്രൃഥ്വിരാജിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫെഫ്ക്ക ഇന്നലെ രംഗത്തെത്തി.
ENGLISH NEWS SUMMARY: Amidst the controversies, the re-edited version of Empuraan may hit theaters today. The content that arrives in the download box of theaters is prepared for screening by downloading it. The new version, which has cut out 17 scenes that are disturbing to the Sangh Parivar, including the Gujarat genocide, is hitting theaters.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


