
മാര്‍ച്ച് 27ന് ആഗോള റിലീസിനൊരുങ്ങുന്ന എമ്പുരാന്റെ ട്രയിലര്‍ റിലീസിനായി നടന്‍ മോഹന്‍ലാല്‍ മുംബൈയിലെത്തി. ട്രെയിലര്‍ ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയോടെ മുംബൈയില്‍ നടന്നു. ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണം ശ്രീ ഗോകുലം മൂവീസ് ഏറ്റെടുത്തു.
ഇന്നലെ രാത്രി മുംബൈ വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ട്രയിലര്‍ ലോഞ്ചില്‍ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
2019-ല്‍ എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാന്‍ മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോര്‍ഡ് പ്രീ സെയില്‍സ് നേടുകയും ചെയ്തിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here