
ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സമീപനഗരങ്ങളിലേക്കും. ഓസ്റ്റിൻ, ടെക്സാസ് തുടങ്ങിയ നഗരങ്ങളില്‍ നിരവധി പേര്‍ തെരുവിലിറങ്ങി. അതേസമയം, ലോസ് ഏഞ്ചല്‍സില്‍ 700 മറീന്‍ സൈനികരെ വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നാക്കം പോയി. എന്നാല്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങളുടെ എണ്ണം 4,000 ആക്കി. നേരത്തേ, 2,000 പേരാണുണ്ടായിരുന്നത്.
നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരെ ട്രംപ് ഭരണകൂടത്തിനെതിരെ കേസെടുക്കുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. സൈനികരെ രാഷ്ട്രീയ കരുക്കളായി പ്രസിഡന്റ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ ട്രംപ് ഇന്ന് പ്രസംഗം നടത്തുന്നുണ്ട്.
കലാപം ഉണ്ടായാല്‍ ആഭ്യന്തര നിയമ നിര്‍വഹണത്തില്‍ സൈന്യത്തിന് പങ്കെടുക്കാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുമെന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിലെ ബ്ലാക്ക്, ഹിസ്പാനിക്, ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസുകളില്‍ നിന്നുള്ള സെനറ്റര്‍മാര്‍ വാര്‍ത്താ സമ്മേളനം നടത്തി. ലോസ് ഏഞ്ചല്‍സിലെ സൈനിക വിന്യാസം ഒരു തുടക്കം മാത്രമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here