
കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക് സംഘടിപ്പിക്കാന്‍ ഒരുങ്ങി സംയുക്ത തൊഴിലാളി സംഘടനകള്‍. മെയ് 20നാണ് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ദില്ലി യില്‍ സംഘടിപ്പിച്ച ദേശീയ സംയുക്ത തൊഴിലാളി കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡിനെതിരെ ദേശീയ വ്യാപക പണിമുടക്ക് സംഘടിപ്പിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. മെയ് 20നാണ് ലേബര്‍ കോഡ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ദില്ലി യില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി സംഘടനകളുടെ കണ്‍വെന്‍ഷനിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ലേബര്‍ കോഡ് തൊഴിലാളി വിരുദ്ധമാണെന്നും വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ തുടങ്ങിയെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ മെസ്സി കുട്ടിയമ്മ പറഞ്ഞു.
Also read: രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക കരട് നയം , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പൊതു വിദ്യാഭ്യാസം, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കെതിരെയുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും കണ്‍വെന്‍ഷന്‍ ശക്തമായി എതിര്‍ത്തു.തൊഴിലാളി യൂണിയനുകള്‍ ഫെഡറേഷനുകള്‍ അസോസിയേഷനുകള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ തൊഴിലാളികള്‍ എന്നിവര്‍ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പണിമുടക്കില്‍ പങ്കാളികളാകും. ലേബര്‍ കോഡിലൂടെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here