ഒരു വിഷയത്തിലും ഒരുമിച്ച് നില്‍ക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ നാശം: കെ സുധാകരന്‍

ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ  നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരസ്പരം വിമര്‍ശിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞും ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് പാര്‍ട്ടിയുടെ നാശമെന്നും പാര്‍ട്ടിയെ തകര്‍ക്കുന്നതും പാര്‍ട്ടിയുടെ ദൗര്‍ബല്യവും ഇതാണെന്നും കെ. സുധാകരന്‍ തുറന്നടിച്ചു.

ALSO READ: അമലാ പോൾ വിവാഹിതയാകുന്നു; പ്രപ്പോസൽ വീഡിയോ പങ്കുവെച്ച് ഭാവി വരൻ

തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍  പറ്റുമോയെന്ന് നേതാക്കളോട് അദ്ദേഹം ചോദിച്ചു. തന്നോട് ഒരു ശതമാനം ബഹുമാനം ഉണ്ടെങ്കില്‍ തന്റെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇന്നലെവരെ കണ്ടാല്‍ മിണ്ടാത്തവര്‍ തകര്‍ക്കങ്ങള്‍ പരിഹരിക്കണം. മദ്ധ്യസ്ഥരാരുമില്ലാതെ തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് കൈകൂപ്പി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ്  സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.

ALSO READ: അമലാ പോൾ വിവാഹിതയാകുന്നു; പ്രപ്പോസൽ വീഡിയോ പങ്കുവെച്ച് ഭാവി വരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here