ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ല: തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം

ലഡുവിന് ഒപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് ഇവരെ അടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ALSO READ: കപ്പലിൽ 643 കണ്ടെയ്നറുകൾ, 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ; ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്..

ENGLISH SUMMARY: Malayali hotel employees in Tamil Nadu were brutally beaten up for not getting tomato sauce with their laddu. The employees of the Classic Cafe Hotel in Vriddhachalam in Cuddalore district were beaten up. Nisar and Tajudheen, natives of Tirurangadi, Malappuram, and Sajid, native of Vengara, were injured. They suffered injuries on their heads and faces. The incident took place last night.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News