ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി സൈനികൻ അറസ്റ്റിൽ

രാജധാനി എക്സ്പ്രസിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ ആലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്.

എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. ജമ്മുകശ്മീരിൽ സൈനികനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്കൊപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ശേഷം ലൈംഗികമായി അതിക്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവാണ് തിരുവനന്തപുരം പൊലീസിൽ പരാതി നൽകിയത്. രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്നും എന്നാൽ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സൈനികൻ പൊലീസിനോട് പറഞ്ഞത്. യുവതി ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News