
ഉയർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) ആണ് പിടിയിലായത്. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് കഴക്കൂട്ടം പോലീസ് എറണാകുളത്തു നിന്നും ഇയാളെ പിടികൂടിയത്.
ഇൻ്റർനെറ്റിൽ പരതി ഐ ജിയെന്നോ Dysp എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തിയാണ് ഫോൺ വിളി. ഇവരെ നിരന്തരം വിളിച്ച് ലൈംഗികവും അശ്ലീലവും പറയലാണ് ജോസിൻ്റെ പതിവ് രീതി. ഫോൺ കട്ട് ചെയ്താലും തുടരെത്തുടരെ വിളിക്കും. പോലീസിലെ പല ഉന്നത വനിത ഉദ്യോഗസ്ഥരും ജോസിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ALSO READ: ഖൊ-ഖൊ ലോകകപ്പ് നേട്ടം: നിഖിലിന് 2 ലക്ഷം അനുവദിച്ചു
എറണാകുളത്തെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസം. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ജോസ് ഇത്തരത്തിലുള്ള 20 ഓളം കേസുകളിൽ പ്രതിയാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടും ഇയാൾ പതിവ് രീതി മാറ്റിയില്ല. എറണാകുളത്തും തിരുവനന്തപുരത്തും മോഷണ കേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിനും കേസുണ്ട്. ഒടുവിൽ കഴക്കൂട്ടത്ത് പിടിയിലായപ്പോഴും യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് ജോസിന്റെ നിൽപ്പ്. ജയിൽ വാസം കഴിഞ്ഞ് വീണ്ടും പുറത്തിറങ്ങിയാലും ജോസ് ഇതേ രീതി തുടരുമെന്നാണ് ആ നിൽപ്പ് കണ്ടാൽ തോന്നുക. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

