ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി

ഇമ്രൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി. ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദ്ദേശിച്ചു.

വമ്പിച്ച പ്രതിഷേധത്തിന് മുന്നില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പാക്കിസ്ഥാന്‍ പൊലീസ് പകച്ചുനിൽക്കുകയായിരുന്നു. ഇമ്രാന്റെ വീടിന് മുന്നില്‍ പൊലീസിനെ തടഞ്ഞ് രാത്രിയും ഇമ്രാന് സംരക്ഷണം തീർക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ. അതേസമയം, തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം ലണ്ടന്‍ പ്ലാന്‍ അനുസരിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

പുറത്ത് ആക്രമണവും പ്രതിരോധവും തുടരുമ്പോള്‍ ലാഹോറിലെ സമന്‍ പാര്‍ക്കിനുള്ളില്‍ പൊതുജന സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. കോടതിയില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും നീതി നിഷേധിക്കപ്പെട്ടുവെന്നും ഇമ്രാന്‍ ആരോപിച്ചു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കി എന്ന കേസിലും റാലിക്കിടെ ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെബാ ചൗധരിയെയും പോലീസ് സംഘത്തെയും ഭീഷണിപ്പെടുത്തിയെന്ന കേസിലും ഇമ്രാനെതിരെ അറസ്റ്റ് വാറന്റുണ്ട്. ഈ വാറന്റ് ഉപയോഗിച്ച് ഇമ്രാന്‍ ഖാനെ ജയിലിലടച്ച് ജനകീയ പ്രതിഷേധങ്ങള്‍ തളര്‍ത്തിക്കളയാമെന്നാണ് ഷഹബാസ് ഷെരീഫ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News