
അയോധ്യ സംഘപരിവാർ കൊള്ളയിൽ പരാതിയുമായി മുൻ ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണൻ.
സംഭാവന ചെയ്ത അഞ്ച് കോടി വിലമതിപ്പുള്ള രാമചരിത മാനസം കാണാനില്ലെന്നും റസീറ്റ് കിട്ടിയില്ലെന്നും ലക്ഷ്മി നാരായണൻ്റെ പരാതി. കോടികളുടെ സംഭാവന കൊള്ളയാണ് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ നടന്നത്.
ജനങ്ങൾ സംഭാവനയായി നൽകിയ കോടിക്കണക്കിന് രൂപ ആർ എസ് എസ് ബി ജെ പി ഭരണകൂടത്തിൻ്റെ ഒത്താശയോടെ കൊള്ള ചെയ്തുവെന്നാണ് പൊതുസമൂഹവും പറയുന്നത്. ആ സാഹചര്യത്തിലാണ് ലക്ഷ്മി നാരായണനും പരാതിയുമായി എത്തിയിരിക്കുന്നത്. തമിഴ് നാട് സ്വദേശിയായ ലക്ഷ്മി നാരായണൻ ഭാര്യയുമൊത്ത് ക്ഷേത്രത്തിലെത്തിയാണ് രാമചരിത മാനസം സംഭാവന ചെയ്തത്.
രാജ്യത്തെ നടുക്കിയ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാന മന്ത്രി ഇതുവരേയും സംഭവത്തെക്കുറിച്ച് ഒരു വാക്ക് പൊലും മിണ്ടാൻ തയ്യാറായിട്ടില്ല. അന്വേഷണം വ്യാപിക്കുന്നതോടെ കൂടുതൽ പ്രമുഖരുടെ മുഖം വെളിച്ചെത്ത് വരാൻ സാധ്യതയുള്ളതായാണ് വിവരം. യോഗി സർക്കാരിനെതിരേയും വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

