കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു

കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. 17 വര്‍ഷത്തോളമാണ് ലാല്‍ വര്‍ഗീസ് കര്‍ഷക കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ്  സ്ഥാനം വഹിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഹോർട്ടികോര്‍പ്പ് ചെയർമാനുമായിരുന്നു. കിസാന്‍ കോണ്‍ഗ്രസിന്‍റെ ആദ്യ ദേശീയ കോര്‍ഡിനേറ്ററുമായിരുന്നു അദ്ദേഹം.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്‍റെ  സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യന്‍റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. സംസ്കാരം പിന്നീട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News