ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും; ഒറ്റയ്ക്ക് ഭരിക്കാന്‍ സെഡ്പിഎം

മിസോറാമില്‍ 25 സീറ്റുകളില്‍ വിജയിച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം, കേവലഭൂരിപക്ഷത്തെക്കാള്‍ സീറ്റുകള്‍ നേടിയതിനാല്‍  ഒറ്റയ്ക്ക് ഭരിക്കുമെന്ന് ലാല്‍ദുഹോമ അറിയിച്ചു. ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും ഇന്നോ നാളെയോ ഗവര്‍ണറെ കാണുമെന്നും ലാല്‍ദുഹോമ വ്യക്തമാക്കി. അതേസമയം ഭരണപക്ഷമായിരുന്ന എംഎന്‍എഫ് പത്തുസീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. കഴിഞ്ഞതവണ ഒരു സീറ്റ് നേടിയ ബിജെപി ഇത്തവണ രണ്ടു സീറ്റുകളില്‍ വിജയിച്ചു.

ALSO READ:  ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം

മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍ എക്‌സിറ്റ് പോളുകളെ തള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ച മിസോ നാഷ്ണല്‍ ഫ്രണ്ടിന് അടിതെറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാണാന്‍ കഴിഞ്ഞത്. മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ തെരഞ്ഞൈടുപ്പില്‍ 25 സീറ്റുകളില്‍ വിജയിച്ചു വന്‍തിരിച്ചുവരവാണ് സെഡ്പിഎം നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ
സെഡ്പിഎമ്മിന്റെ പിന്തുണയില്‍ സ്വതന്ത്രരായി മത്സരിച്ച ഏഴു സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. ഭരണവിരുദ്ധ വികാരം ശക്തമായി നിലനിന്നിരുന്ന സംസ്ഥാനത്ത് ഇത് മറികടക്കാന്‍ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണമാണ് മിസോ നാഷണല്‍ ഫ്രണ്ട് നടത്തിയത്.

ALSO READ: ‘ജനഹിതം നടപ്പാക്കാനാണ് സര്‍ക്കാര്‍’ : മുഖ്യമന്ത്രി

എട്ടരലക്ഷം വോട്ടര്‍മാരില്‍ 87 ശതമാനവും ക്രിസ്ത്യന്‍മത വിശ്വാസികളുള്ള മിസോറാമില്‍ പത്തുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളിയാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്. ഇപ്പോള്‍ ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് അവരെ പുറത്താക്കി സെഡ്പിഎം അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 40 അംഗ നിയമസഭാ സീറ്റില്‍ 39 സീറ്റുകള്‍ പട്ടികവര്‍ഗ സംവരണ സീറ്റും ഒന്നു സീറ്റ് ജനറല്‍ വിഭാഗത്തിനുമാണ്. 2013ല്‍ 34 സീറ്റ് നേടിയ കോണ്‍ഗ്രസ് 2018ല്‍ അഞ്ചു സീറ്റില്‍ ഒതുങ്ങി. ബിജെപി നേരിട്ട് ഭരിക്കുകയോ സഖ്യമുണ്ടാക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യാത്ത സംസ്ഥാനമാണ് മിസോറാം എന്ന പ്രത്യേകതയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News