
സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ എഫ് സി ബാഴ്സലോണയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ആവേശോജ്വല വിജയം. കളിയുടെ 72 മിനിറ്റുവരെ രണ്ടു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് 4-2ന് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ലാ ലിഗയിലെ ഒന്നാം സ്ഥാനവും ടീം തിരിച്ചുപിടിച്ചു.
അത്‍ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെയാണ് അത്‌ലറ്റിക്കോ ആദ്യ ഗോൾ സ്വന്തമാക്കി. കറ്റാലൻ സംഘത്തിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ 70-ാം മിനിറ്റിൽ പകരക്കാരന്റെ ബെഞ്ചിൽ നിന്നെത്തിയ അലക്‌സാണ്ടർ സോർലോത്തിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി.
Also Read: ഇന്ത്യ മാസ്റ്റേഴ്സ്! ഐഎംഎല്ലിൽ വെസ്റ്റ് ഇൻഡീസിനെ മുട്ടുകുത്തിച്ചു
എന്നാൽ ഇനിഗോ മാർട്ടിനസിന്റെ അസിസ്റ്റിന് ക്ലിനിക്കൽ ഫിനിഷ് നൽകി 72-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ ആദ്യ ഗോൾ കണ്ടെത്തി. 78ാം മിനിറ്റിൽ റഫിന്യയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കി ഫെറാൻ ടോറസിലൂടെ ബാഴ്‌സ സമനില പിടിച്ചു. കളിയുടെ അധികസമയത്ത് 92-ാം മിനിറ്റിൽ യുവതാരം ലമീൻ യമാൽ ടീമിന് വിജയഗോൾ സമ്മാനിച്ചു. 98ാം മിനിറ്റിൽ ഫെറാൻ ടോറസ് വീണ്ടുമൊരു ഗോൾ വലയിലാക്കിയതോടെ ബാഴ്സ 4-2ന് മുന്നിലെത്തി. ഇതോടെ ലാ ലീഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനും ബാഴ്സയ്ക്ക് സാധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



