അവസാന മിനിറ്റിൽ വലകുലുക്കി വലൻസിയ; സ്വന്തം തട്ടകത്തിൽ റയലിന് അപ്രതീക്ഷിത തോൽവി

Real Madrid vs Valencia

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരെ അവസാന മിനിറ്റിൽ ഗോളടിച്ച് തരിപ്പണമാക്കി 15ാം സ്ഥാനക്കാരായ വലൻസിയ. റയലിന്റെ തന്നെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ വച്ചായിരുന്നു വലൻസിയ രണ്ടു തവണ വലകുലുക്കിയത്. ഇഞ്ചുറി ടൈമിൽ ഹ്യൂഗോ ഡ്യൂറോ നേടിയ ഗോളിലാണ് വലൻസ്യയുടെ ആവേശ ജയം. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് വലൻസിയ സാന്റിയാഗോ ബെർണബ്യൂവിൽ വിജയിക്കുന്നത്.

കളത്തിൽ റയൽ നിറഞ്ഞു കളിച്ചെങ്കിലും വലൻസിയയുടെ വല കാത്ത ഗോൾകീപ്പർ മമർഡാഷ്‍വിലിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ റയൽ താരങ്ങൾക്ക് ആയുധം വച്ച് കീഴടങ്ങേണ്ടി വന്നു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ഇദ്ദേഹം തട്ടിയകറ്റിയത്.

ALSO READ;ഏകദിനത്തിലും തോറ്റ് തുന്നംപാടി പാകിസ്ഥാന്‍; തൂത്തുവാരി ന്യൂസിലന്‍ഡ്

തുടക്കത്തിൽ 13ആം മിനിറ്റിൽ ലീഡ് എടുക്കാൻ ഒരു പെനാൽറ്റിയിലൂടെ റയൽ മാഡ്രിഡിന് അവസരം കിട്ടിയെങ്കിലും വിനീഷ്യസ് ജൂനിയർ അത് പാഴാക്കുകയാണുണ്ടായത്. അധികം വൈകാതെ വലൻസിയ അവരുടെ ആദ്യ ഗോൾ നേടും ചെയ്തു. പതിനഞ്ചാം മിനിട്ടൽ ഡിയാഖാബിയിലൂടെ ആയിരുന്നു വലൻസിയ ലീഡെടുത്തത്. ആദ്യപകുതിയിൽ വലൻസിയ ആ ലീഡിൽ തുടരുകയും ചെയ്തു. രണ്ടാം പകുതിയിൽ റയൽ തിരിച്ചടിച്ചു.

നേരത്തെ അവസരം നഷ്ടപ്പെടുത്തിയതിന്റെ പ്രായശ്ചിത്തമെന്നോണം വിനീഷ്യസ് തന്നെയാണ് ഗോൾ അടിച്ചത്. ഇതിനുശേഷം നിരവധി അവസരങ്ങൾ ലീഡ് എടുക്കാൻ ആയി റയലിന് ലഭിച്ചുവെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. 95ആം മിനുറ്റിൽ ഹ്യൂഗോ ഡുറോ വലൻസിയക്ക് വേണ്ടി റയലിന്‍റെ വലകുലുക്കിയതോടെ ചാമ്പ്യന്മാരുടെ പതനം പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News