ലംബോര്‍ഗിനിക്ക് 2023 ല്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന

ആഡംബര സ്പോര്‍ട്സ് ബ്രാന്‍ഡായ ഓട്ടോമൊബിലി ലംബോര്‍ഗിനിക്ക് 2023 ല്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന. ആദ്യമായി ഇന്ത്യയില്‍ നൂറിലധികം കാറുകള്‍ കമ്പനി വിറ്റതായാണ് റിപ്പോര്‍ട്ട്. 103 കാറുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റത്. 2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനവോടെ 92 കാറുകളുടെ വില്‍പനയാണ് നടന്നത്.

ലോകവിപണിയിലേക്ക് വരുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കമ്പനി ആയിരത്തിലധികം കാറുകള്‍ വില്‍പ്പന നടത്തി. 2023ല്‍ 10,112 കാറുകളാണ് കമ്പനി ലോകത്താകമാനം വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലംബോര്‍ഗിനിയുടെ വളര്‍ച്ച 10 ശതമാനമായി വര്‍ദ്ധിച്ചു.

Also Read: 2023ൽ പിഎസ്‍സി വഴി 34,110 നിയമന
ശുപാർശകൾ

യൂറോപ്പില്‍ നിന്നാണ് കാറിന് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും 3,987 യൂണിറ്റുകളാണ് ലംബോര്‍ഗിനിക്ക് ഉള്ളത്. അമേരിക്കയില്‍ 3,465 യൂണിറ്റുകളും ഏഷ്യ-പസഫിക് മേഖലയില്‍ 2,660 യൂണിറ്റു കാറുകളും ആണ് ഇതുവരെ വിറ്റഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News