യമാലിന്റെ മുടി വെട്ടാൻ റോൾസ് റോയ്‌സിൽ വന്ന ബാർബർ! വീഡിയോ കണ്ട് അമ്പരന്ന് ഫുട്ബോൾ ലോകം

Yamal's Haircut Goes Viral

2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ കൗമാര വിസ്മയം ലമിൻ യമാലിന്റെ പുതിയ ഹെയർകട്ട് ആണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചാവിഷയം. സ്പാനിഷ് താരത്തിന് പുത്തൻ ലുക്ക് നൽകാനായി എത്തിയ ബാർബർ ബ്രയാൻ ഗ്വാർഡാഡോയുടെ ആഡംബര വരവാണ് ആരാധകരെ അമ്പരപ്പിച്ചത്. അമേരിക്കയിലെ പ്രശസ്തനായ ഈ 22-കാരൻ ഒരു റോൾസ് റോയ്‌സ് കാറിലാണ് ടീം ഹോട്ടലിൽ എത്തിയത്.

ബാർബർ ഹോട്ടലിലേക്ക് റോൾസ് റോയ്‌സിൽ എത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മുടി വെട്ടിയതിന് ശേഷം, ലമിൻ യമാൽ തന്റെ ഒപ്പിട്ട ജേഴ്സി ബാർബർക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഈ ലോകകപ്പ് സീസണിലുടനീളം സ്പെയിൻ ദേശീയ ടീമിന്റെ ഗ്രൂമിംഗ് ചുമതല ഗ്വാർഡാഡോയ്ക്കാണ്.

ALSO READ: ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് മെസ്സിക്കോ അതോ എംബാപ്പക്കോ?

അതേസമയം, കലാശപ്പോരാട്ടത്തിന് മുന്നോടിയായി ലമിൻ യമാലിനെ പ്രശംസിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി രംഗത്തെത്തി. യമാൽ ഒരു അത്ഭുത താരമാണെന്നും ബാഴ്സലോണയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു. യമാലിനെ ചരിത്ര നേട്ടങ്ങളിൽ നിന്ന് തടയാൻ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News