
ജാഗ്വർ ലാൻഡ് റോവർ സിഇഒ അറിയിച്ച വിവരം അറിഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടുകയാണ് വാഹനപ്രേമികൾ. ബേബി ഡിഫൻഡർ പുറത്തിറക്കാൻ ആലോചിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ബേബി ഡിഫൻഡർ ഒരു ഇലക്ട്രിക്ക് വാഹനം ആയരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിഫൻഡർ സ്പോർട് അല്ലെങ്കിൽ ഡിഫൻഡർ 80 എന്ന പേരിലായിരിക്കും ബേബി ഡിഫൻഡർ എത്തുക എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഡിഫൻഡർ സ്വന്തമാക്കുക എന്ന സ്വപനം ഉള്ളവർക്ക് സ്വപ്ന സാക്ഷാത്കാരത്തിന്റെ ഒരു മുഹൂർത്തം കൂടിയായിരിക്കും ബേബി ഡിഫൻഡർ പുറത്തിറങ്ങിയാൽ സംഭവിക്കുക.
കുന്നും മലയും നിസാരമായി താണ്ടുന്ന ഓഫ്റോഡറായ ഡിഫൻഡറിന് അതിന്റെ പരുക്കന്‍ ലുക്കും, ഗാംഭീര്യവും നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഡിഫെന്‍ഡര്‍ 90, 110, 130 എന്നിങ്ങനെ മൂന്ന് ബോഡിസ്‌റ്റൈലുകളില്‍ ഇന്ത്യയിൽ ഡിഫൻഡർ എത്തുന്നത്. 1.04 കോടി രൂപയാണ് ഇന്ത്യയിൽ ഡിഫൻഡറിന്റെ പ്രാരംഭ വില.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here