
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ ഉയർന്ന ഭൂമി അഴിമതിയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉജ്ജയിനിൽ 168 ഏക്കർ ഭൂമി ആണ് ഉജ്ജയിനിൽ 2023 മുതൽ സ്വന്തമാക്കിയത്.
അതെ സമയം മോഹൻ യാദവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി വിമർശനം ഉന്നയിച്ചിട്ടുണ്ട്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
തെളിവുകൾ അടക്കം പുറത്ത് വന്നിട്ടും മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരു ഭൂമിയും വാങ്ങിയിട്ടില്ലെന്ന് മോഹൻ യാദവിൻ്റെ ഓഫീസ് ന്യായീകരിക്കുന്നുണ്ട്. അതെ സമയം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഐഎം രാജ്യസഭ അംഗം ഡോ. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

