ഭൂരഹിതര്‍ ഇല്ലാത്ത കേരളം; 31, 499 കുടുംബങ്ങള്‍ പുതിയതായി ഭൂമിയുടെ അവകാശികളായി

ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്താകെ 31, 499 കുടുംബങ്ങളാണ് പുതിയതായി ഭൂമിയുടെ അവകാശികളായി മാറിയിരിക്കുന്നത്.

ALSO READ:  തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു

അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി റവന്യൂ വകുപ്പ് ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിന് തുടക്കം കുറിച്ച് ഏതാനും പേര്‍ക്കുള്ള പട്ടയങ്ങള്‍ മുഖ്യമന്ത്രി തന്നെ വേദിയില്‍ വച്ച് കൈമാറി.

ALSO READ:  മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കണ്ണൂരില്‍; കര്‍മപദ്ധതികള്‍ തയ്യാറാക്കും

റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്റഗ്രേറ്റഡ് പോര്‍ട്ടലിലൂടെയും ഡിജിറ്റല്‍ റീ സര്‍വേയിലൂടെയും അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. തേക്കിന്‍കാട് മൈതാനിയിലെ വേദിക്ക് സമീപം ഒരുക്കിയിരുന്ന പ്രത്യേക കൗണ്ടറുകള്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ കൈമാറി. വനഭൂമി പട്ടയങ്ങള്‍, പുറമ്പോക്ക് പട്ടയങ്ങള്‍, ദേവസ്വം പട്ടയങ്ങള്‍ ഉള്‍പ്പെടെ 3,922 പട്ടയങ്ങളാണ് പട്ടയ മേളയിലൂടെ തൃശൂര്‍ ജില്ലയില്‍ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 31, 499 പട്ടയങ്ങളും വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News