ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ അണിചേരാൻ ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സമ്മേളനം

cpim state conference

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ആശ്വാസ പ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ഒരു സഹായവും നല്‍കാത്ത കേന്ദ്രസര്‍ക്കാറിന്‍റെ ക്രൂരവും നിഷേധാത്മകവുമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ശത്രുതാപരമായ അവഗണനയുടെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ സമീപനത്തിന്റെ ഉദ്ദാഹരണമാണ് വയനാട് ദുരന്തത്തോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം.

2024 ജൂലായ് 30ന് പുലര്‍ച്ചയാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരല്‍മല പ്രദേശം സമാനതകളില്ലാത്ത മഹാദുരന്തത്തിന് ഇരയായത്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ പെടുന്ന പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളെ അക്ഷരാര്‍ത്ഥില്‍ തന്നെ ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കി.

ALSO READ; ‘സിപിഐഎം സമ്മേളന നടപടി ക്രമങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കണം, സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രാപ്തി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇല്ല’: എം സ്വരാജ്

സര്‍ക്കാറിന്റെ അംഗീകൃത കണക്കുകള്‍ പ്രകാരം 298 ജീവനുകളാണ് നഷ്ട്ടപ്പെട്ടത്. 1300 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 2007 വീടുകളെയാണ് ദുരന്തം ബാധിച്ചത്. 626 ഹെക്ടര്‍ കൃഷിഭൂമിയും ഇല്ലാതാക്കപ്പെട്ടു. നിരവധി വളര്‍ത്തുമൃഗങ്ങളും ദുരന്തത്തിനിരയായി. പലരുടെയും കടകളും ജീവനോപാധികളും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. സമകാലീന ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ ദുരന്തത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ എല്ലാ സാധ്യതകളെയും ഏകോപിപ്പിച്ചുകൊണ്ടാണ് നാം നേരിട്ടത്.

നാല് മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭ ഉപസമിതി ദുരന്തം ഉണ്ടായ നാള്‍മുതല്‍ വയനാട്ടില്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും 2,500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി 750 കോടി രൂപ അനുവദിക്കുന്നതായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും പ്രത്യേകം ടൗണ്‍ഷിപ്പ് സജ്ജമാക്കുന്നതിന് തീരുമാനിച്ചു.

ALSO READ; കൊല്ലം ജില്ലയിലെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം വന്ന ആറ് സര്‍ക്കാരുകളില്‍ നാലും ഇടതുപക്ഷത്തിന്റേത് !

ചൂരല്‍മല –-മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ആദ്യഘട്ടം മുതല്‍ തന്നെ സംസ്ഥാനം കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി വയനാട്ടിലെത്തുകയും സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും എല്ലാ പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു. പ്രത്യേക കേന്ദ്ര സംഘവും കേരളത്തില്‍ എത്തി പിന്തുണ വാഗ്ദാനം ചെയ്തു. എന്നാല്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയി മാറി. പ്രധാനമന്ത്രിക്കു മുന്നിലും കേന്ദ്ര സംഘത്തിനുമുന്നിലും നാശ നഷ്ട്ടങ്ങളുടെ കൃത്യമായ കണക്ക് വിവരിച്ചുകൊണ്ടുള്ള മെമ്മോറണ്ടാം സംസ്ഥാനം സമര്‍പ്പിച്ചു. വിവിധ മേഖലകളിലായി 1200 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയ ദുരന്തത്തില്‍ അധിക സഹായം അഭ്യര്‍ത്ഥച്ചുകൊണ്ടുള്ള മെമ്മോറാണ്ടാം ആണ് കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കി സമര്‍പ്പിച്ചത്.

രണ്ടാം ഘട്ടത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ 13 ന് നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് (പിഡിഎന്‍എ) റിപ്പോര്‍ട്ടില്‍ പുനര്‍നിര്‍മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2221 കോടി രൂപ വേണ്ടിവരുമെന്ന് അറിയിച്ചു. എന്നാല്‍ തീവത്ര കുറഞ്ഞ ദുരന്തം ഉണ്ടായ സംസ്ഥാനങ്ങള്‍ക്കടക്കം അധിക സാമ്പത്തിക സഹായം അനുവദിച്ചപ്പോഴും കേരളത്തിന്‍ അവകാശപ്പെട്ട സഹായം നിഷേധിക്കുകയാണ് ഉണ്ടായത്. കോടതി ഇടപെടലുകള്‍ക്ക് ഇടയില്‍ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചെങ്കിലും ഉത്തരവ് ഏറെ വൈകിയതിനാല്‍ നമുക്ക് വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. ഏറ്റവും ഒടുവില്‍ 529.50 കോടി രൂപ അനുവദിച്ചതാകട്ടെ ദീര്‍ഘകാല വായ്പ എന്ന നിലയിലും ആണ്. അത് മാത്രമല്ല ഈ തുക ചെലവഴിക്കാന്‍ മാര്‍ച്ച് 31 എന്ന സമയ പരിധി നിശ്ചയിച്ചതും കേരളത്തിന് ഇരുട്ടടി ആയി മാറി.

കേരളത്തോടുള്ള രാഷ്ട്രീയ ശത്രുത ദുരന്ത മുഖത്തും പ്രകടമാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഫെഡറല്‍ തത്വങ്ങളെ പോലും കാറ്റില്‍ പറത്തി കേരളത്തെ അവഗണിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര നയം തിരുത്താന്‍ തയ്യാറാവാണം. ദുരന്തമുഖത്ത് പോലും കേരളത്തോട് അവഗണന തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ മനുഷ്യത്വ രഹിതമായ സമീപനത്തിനെതിരെ കക്ഷി, രാഷ്ട്രീയ, മത, ജാതി ഭേദമില്ലാതെ ഒന്നിച്ചണിനിരക്കണമെന്ന് എല്ലാവരോടും സമ്മേളനം ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News