
കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ശക്തമായ മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണസ്ഥലത്തിനരികെ യാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
Also Read: അയോധ്യ രാമക്ഷേത്ര കൊള്ള; പ്രാണ പ്രതിഷ്ഠ ചടങ്ങും കുംഭമേളയും സംശയനിഴലിൽ
നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിനടിയിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.അതേസമയം, പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

