‘അന്ന് ദീപികയ്ക്ക് മലേറിയയായിരുന്നു, എന്നിട്ടും അവരാ സിനിമ പൂർത്തിയാക്കി’; വെളിപ്പെടുത്തി ലാറ ദത്ത

Lara Dutta Reveals Deepika Padukone illness

2010ൽ ആണ് ‘ഹൗസ്ഫുൾ’ ഫ്രാഞ്ചൈസിയിലെ ആ​ദ്യചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം അഞ്ച് ഭാഗങ്ങൾ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങി. എന്നാൽ ആദ്യഭാഗത്തോട് കിടപിടിക്കുന്നതായിരുന്നില്ല മറ്റ് ചിത്രങ്ങളെന്നാണ് സിനിമാസ്വാദകർ പറയുന്നത്. നാളേക്ക് ചിത്രം പുറത്തിറങ്ങി 16 വർഷം തികയുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഓർമ്മകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നായികമാരിൽ ഒരാളായ ലാറ ദത്ത.

ദീപിക പദുക്കോണായിരുന്നു സിനിമയിലെ മറ്റൊരു നായിക. ദീപികയ്ക്ക് സെറ്റിൽ വെച്ച് മലേറിയ ബാധിച്ചെന്ന് പറഞ്ഞ ലാറ ദത്ത പക്ഷേ അവർ ഷൂട്ടിങ് കഴിഞ്ഞുമാത്രമാണ് മടങ്ങിയതെന്നും ഓർത്തു. താരത്തിന്റെ പ്രൊഫഷണലിസത്തിനും ലാറ കൈയടിച്ചു.

ALSO READ: ​’ലവ് ഇൻഷുറൻസ് കമ്പനി’ ഒ‌ടിടിയിലേക്ക്; എവിടെ കാണാം?

“ഞങ്ങൾ ഷൂട്ടിങ്ങിനായി ഇറ്റലിയിലേക്ക് പോയിരുന്നു. അവധിക്കാലം ആഘോഷിക്കാൻ പോയ ഒരു വലിയ കുടുംബത്തെ പോലെയായിരുന്നു ഞങ്ങൾ. സാജിദ് നദിയാദ്‌വാലയാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ചാണെന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചത്’, ലാറ പറഞ്ഞു. തുടർന്ന് ദീപിക പദുക്കോണിന് മലേറിയ ബാധിച്ച സംഭവവും അവർ വെളിപ്പെടുത്തി.

“ഹൗസ്ഫുളിന്റെ ചിത്രീകരണ സമയത്ത് ദീപികയ്ക്ക് ശരിക്കും അസുഖം ബാധിച്ചിരുന്നു, മലേറിയ. പക്ഷേ പലർക്കും ഇത് അറിയില്ല. അവർ പൂർണമായും ക്ഷീണിതയായതിനാൽ ഒരു ഡോക്ടറെ കാണിച്ച് മരുന്ന് നൽകേണ്ടിവന്നു. രാത്രി മുഴുവൻ കടുത്ത പനി കാരണം അവർ വിറയ്ക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ, ഞങ്ങൾക്ക് ഷെഡ്യൂൾ ഉണ്ടായിരുന്നു. ദീപിക പൂർണ്ണമായും ക്ഷീണിതയായിരുന്നു. പക്ഷേ അവർ ഒരു തികഞ്ഞ പ്രൊഫഷണൽ കൂടിയാണ്. തന്റെ ജോലി അവ‌ർ കൃത്യമായി പൂർത്തിയാക്കി. അവരുടെ പ്രകടനത്തിൽ ഒരു കുറവും ഉണ്ടായില്ല”, ലാറ കൂട്ടിച്ചേർത്തു.

ALSO READ: ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും

സാജിദ് ഖാൻ സംവിധാനം ചെയ്ത ഹൗസ്ഫുളിൽ ദീപിക പദുക്കോൺ, ലാറ ദത്ത എന്നിവർക്ക് പുറമെ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ബൊമൻ ഇറാനി, അർജുൻ രാംപാൽ, ലില്ലെറ്റ് ദുബെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News