ആധാർ പുതുക്കാനായുള്ള അവസാന തീയതി

പത്ത് വർഷത്തിൽ കൂടുതലായ ആധാർ കാർഡുകൾ പുതുക്കാൻ ഡിസംബർ 14 വരെ അപേക്ഷിക്കാം.യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമനുസരിച്ച് 5 ദിവസം കൂടി യാതൊരു നിരക്കും കൂടാതെ പൗരന്മാർക്ക് അവരുടെ ആധാർ രേഖകൾ ഓൺലൈനായി പുതുക്കാം.

ALSO READ: നാടിനെ ദുഃഖത്തിലാഴ്ത്തി നവദമ്പതികളുടെ ദാരുണാന്ത്യം

ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കിൽ, അതായത് ആധാർ സെന്ററുകളിൽ നേരിട്ട് എത്തി ചെയ്യുകയാണെങ്കിൽ 50 രൂപ ഫീസ് നൽകേണ്ടി വരും. പൗരന്മാർക്ക് https://myaadhaar.uidai.gov.in എന്നതിലൂടെ ആധാർ ഓൺലൈൻ ആയി പുതുക്കാം.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ കഴിയുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.

ആദ്യം https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ആധാർ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇനി OTP വഴി ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. ഇനി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. വിലാസം എന്നത് തിരഞ്ഞെടുക്കുക.ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യണം.

ഇപ്പോൾ അപ്ഡേറ്റ് ചെയ്ത വിലാസവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുക.
ഇതിന് ശേഷം ഒരു റിക്വസ്റ്റ് നമ്പർ ജനറേറ്റ് ചെയ്യും. ഈ നമ്പർ സേവ് ചെയ്യുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യും.

ALSO READ: വിഷാദവും ഉത്കണ്ഠയും ഒഴിവാക്കണോ എങ്കില്‍ ഈ ഭക്ഷണം കഴിക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News