അവസാന പത്ത് കുടുംബങ്ങള്‍; ഇംഫാലിലെ കുക്കി വിഭാഗത്തെ കുടിയൊഴിപ്പിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

മണിപ്പൂരില്‍ 300 കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെന്‍ പ്രദേശത്ത് നിന്ന് അവസാനത്തെ പത്ത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍. ഇന്നലെ പുലര്‍ച്ചെയായിരുന്നു സര്‍ക്കാര്‍ നടപടി. 24 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.

also read- വാഹന തകരാര്‍; 11 ദിവസമായി പെരുവഴിയില്‍ കുടുങ്ങിയ യുപി സ്വദേശിക്ക് ഭക്ഷണം വാങ്ങി നല്‍കി വ്യാപാരികളും ലോട്ടറി തൊഴിലാളികളും

വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് നാല് മാസമായിട്ടും തങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍നിന്ന് പോകാതെ പിടിച്ചുനിന്ന കുക്കി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയത്. ഇംഫാല്‍ താഴ്വരയുടെ വടക്കുഭാഗത്ത് കുക്കി ആധിപത്യമുള്ള കാങ്പോക്പി ജില്ലയിലെ മൊട്ട്ബംഗിലേക്കാണ് ഈ കുടുംബങ്ങളെ കൊണ്ടുപോയത്. അക്രമകാരികള്‍ ഇവരെ ലക്ഷ്യംവെക്കുമെന്നതിനാലാണ് മാറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

also read- ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം

അതേസമയം, ന്യൂ ലാംബുലന്‍ ഏരിയയിലെ തങ്ങളുടെ വസതികളില്‍ നിന്ന് തങ്ങളെ ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. ‘ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമെന്ന് അവകാശപ്പെട്ടാണ് യൂണിഫോം ധരിച്ച സായുധ ഉദ്യോഗസ്ഥരുടെ സംഘം സെപ്റ്റംബര്‍ 1ന് അര്‍ധരാത്രി ന്യൂ ലാംബുലെനില്‍ എത്തിയത്. ഇംഫാലിലെ കുക്കി പ്രദേശത്തെ അവസാനത്തെ താമസക്കാരെയും വീടുകളില്‍ നിന്ന് ബലമായി പുറത്താക്കി. സാധനങ്ങളൊന്നും പാക്ക് ചെയ്യാന്‍ അവര്‍ അനുവധിച്ചില്ല. ഇട്ട വസ്ത്രം ധരിച്ച് ഇറങ്ങുകയായിരുന്നുവെന്നും കുക്കി കുക്കി വളന്റിയര്‍ എസ് പ്രിം വൈഫെയ് പറഞ്ഞു.

നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍ രംഗത്തുവന്നു. മെയ്തികള്‍ക്കും കുക്കികള്‍ക്കും പ്രത്യേക ഭരണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here