വെറുതേ നിന്നാൽ ഉരുകിപ്പോകും… ​സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കും

heat wave latest updates keralam

സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ​കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ഏപ്രിൽ 19 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടിന് സമാനമായ സാഹചര്യമായിരിക്കും. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

പത്തനംതിട്ട മുതൽ കാസറഗോഡ് വരെയുള്ള മറ്റ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്ന ചൂട്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. മലയോര മേഖലകളിലൊഴികെ ഉയർന്ന ഈർപ്പവും ചൂടും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Also read: വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം, 6000 മെഗാവാട്ട് കടന്നു; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി

​അതേസമയം, കൊടുംചൂടിൽ വലയുന്ന കേരളത്തിൽ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി രേഖപ്പെടുത്തി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് കടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഇന്നലത്തെ ആകെ ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റാണ്. വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്‍ഇബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News