
ഇടിഞ്ഞു കൊണ്ടിരുന്ന സ്വർണ വിലക്ക് ബ്രേക്ക് വീണു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 70,040 രൂപയായിൽ തന്നെ നിൽക്കുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. എന്നാൽ, താഴേക്കിറങ്ങിക്കൊണ്ട് നിന്ന സ്വർണവില ഇന്നലെയും ഇന്നുമായി ചലിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഇന്നലത്തെ വിലയിൽ ഇന്നും മാറ്റമില്ല.
സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന കഴിഞ്ഞ ഏപ്രിൽ 23 മുതലാണ് ആശ്വാസകരമായ രീതിയിൽ വില കുറയാൻ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വർണവിലയിൽ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വർധന വിലയിൽ സംഭവിച്ചിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച വരുകയും ശേഷം വില മാറുന്നത് നിൽക്കുകയും ചെയ്തിരിക്കുന്നത്.
ALSO READ; ഒന്നും രണ്ടുമല്ല 68 കോടി! സുന്ദർ പിച്ചൈയുടെ കാര്യത്തില്‍ ഗൂഗിള്‍ പൈസ നോക്കില്ല…
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയുടെ ചാഞ്ചാട്ടത്തിന്‍റെ പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here