സൂര്യയ്ക്ക് ഇതൊന്നും അറിയില്ല, അറിഞ്ഞാല്‍ അദ്ദേഹം പരിഭ്രാന്തനാകും, സൂര്യയുടെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ്

സൂര്യയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 42′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ 42വിന്റെ നിര്‍മ്മാണ ചെലവിനെക്കുറിച്ച് സിനിമയുടെ നിര്‍മ്മാതാവായ കെ ഇ ജ്ഞാനവേല്‍രാജ തുറന്നുപറഞ്ഞത്.

മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ഒരു സാധാരണ സിനിമയല്ല ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് മനസിലായി. സൂര്യയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമയേക്കാള്‍ മൂന്നിരട്ടിയാണ് ഈ സിനിമയുടെ ബഡ്ജറ്റ്. സൂര്യയ്ക്ക് ഇതൊന്നും അറിയില്ല, അറിഞ്ഞാല്‍ അദ്ദേഹം പരിഭ്രാന്തനാകും.

ഒരു സിനിമ, നിര്‍മ്മാതാവിനെ സാമ്പത്തികമായി ബാധിക്കാന്‍ പാടില്ല എന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. അതുകൊണ്ട് ഈ സിനിമയുടെ ബഡ്ജറ്റ് എത്രയെന്ന് ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് മറച്ചു വെച്ചിരിക്കുകയാണ്’, ജ്ഞാനവേല്‍രാജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News