‘അണ്ടൻകാക്ക കൊണ്ടക്കാരി’; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും ചിയാൻ വിക്രം

vikram

തമിഴ് സിനിമാതാരം ചിയാൻ വിക്രം മൂന്നാർ തലയാർ എസ്റ്റേറ്റിലെത്തി തോട്ടം തൊഴിലാളികളുമായി സൗഹൃദം പങ്കുവച്ചു. വിക്രം തന്നെയാണ് സന്ദ‍ർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തേയിലത്തോട്ടം വഴി നടക്കാൻ ഇറങ്ങിയ വിക്രമിനെ കണ്ട് തൊഴിലാളികൾ അത്ഭുതപ്പെടുകയായിരുന്നു. ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുത്തോട്ടെയെന്ന് തൊഴിലാളികൾ ചോദിക്കുമ്പോൾ തമാശ രൂപേണ, ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ലെന്ന് നടൻ പറയുന്നതും വീഡിയോയിൽ കാണാം.

also read:ഒരുപാട് സന്തോഷം, നമ്മുടെ കുഞ്ഞ് മാലാഖയ്‌ക്കൊപ്പം; വിക്കി കൗശലിന് ജന്മദിനാശംസ നേർന്ന് കത്രീന കൈഫ്

അന്യൻ സിനിമ ഒത്തിരി ഇഷ്ടമായെന്നും തൊഴിലാളികൾ വിക്രമിനോട് പറയുന്നുണ്ട്.തുടർന്ന് അന്യൻ സിനിമയിലെ അണ്ടൻകാക്ക കൊണ്ടക്കാരി എന്ന ​ഗാനം തൊഴിലാളികളും വിക്രമവും ചേർന്ന് പാടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. വിക്രമിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മേഖലയിലെ തൊഴിലാളികൾക്കും കുട്ടികൾക്കും ഒപ്പം ഫോട്ടോയെടുത്താണ് വിക്രം മടങ്ങിയത്. വീഡിയോക്ക് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരജാഡയില്ലാത്ത വിക്രമിന്റെ പെരുമാറ്റവും എളിമയുമാണ് ആരാധകർ പ്രശംസിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും വിക്രമിന് ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് ചില‍ർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News