Latest – Page 1729 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 26000ത്തിനു താഴെ; നിഫ്റ്റിയിലും തകര്‍ച്ച

ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് ഇരുപത്താറായിരത്തിന് താഴെയെത്തി

പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം; സ്പീക്കര്‍ക്കെതിരായ ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കും; രജിസ്ട്രിയുടെ എതിര്‍വാദം തള്ളി

നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം.

ക്ലബ് ക്രിക്കറ്റ് മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചാല്‍ എങ്ങനെയിരിക്കും; വീഡിയോ കണ്ടു നോക്കൂ

ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍ കലാശിച്ചത്.

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

കണ്‍സ്യൂമര്‍ ഫെഡ് അസ്ഥാനത്ത് ലാത്തിച്ചാര്‍ജ്; മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടഞ്ഞു

കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം

എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച; മുന്‍ പരീക്ഷാഭവന്‍ സെക്രട്ടറിക്കെതിരെ നടപടി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വീഴ്ചവരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പാലായിലെ കന്യാസ്ത്രീയുടെ മരണം: തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുന്നു; ഇനി പ്രതീക്ഷ മഠത്തില്‍നിന്ന് കണ്ടെടുത്ത കൈത്തൂമ്പയില്‍

കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു.

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.

സൗദിയില്‍ കുടുങ്ങിയ 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി; നഴ്‌സുമാരെ കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി

ദക്ഷിണ സൗദിയില്‍ കഴിഞ്ഞദിവസം കനത്ത ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ച പ്രദേശത്തെ ആശുപത്രിയില്‍നിന്ന് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.

ഈദാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി നിവാസികള്‍ക്ക് സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം കാവി ഭീകരതയുടെ ലക്ഷ്യം നിഖില്‍ വാഗ്ലേ; കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പന്‍സാരേ കേസില്‍ അറസ്റ്റിലായ ഗേയ്ക്‌വാദിന്റെ ഫോണ്‍ സംഭാഷണം

ഗോവിന്ദ് പന്‍സാരേയ്ക്കും എം എം കല്‍ബുര്‍ഗിക്കും ശേഷം സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്ന മറാത്തി പത്രപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലേയെയാണെന്ന് വിവരം.

ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സ് നടത്തും; പ്രതിമാസ ഫീസ് 9800 രൂപ

ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആറു മാസം മുതല്‍ ഒമ്പതു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളായിരിക്കും ഗൂഗിള്‍ നടത്തുക

വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍; വെള്ളാപ്പള്ളി പറയുന്നത് ചരിത്രനിഷേധം; ഗുരുദര്‍ശനങ്ങളെ സംഘവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അപകടകരം

എസ്എന്‍ഡിപിയെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള നീക്കം ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ വിശ്വാസികള്‍ക്കുണ്ടെന്നും വി എസ് പറഞ്ഞു.

95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ സ്‌പോര്‍ട്ട്; വില 36,880 രൂപ

ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ് സ്‌പോര്‍ട്ട് എന്ന പേരില്‍ 36,880 രൂപയ്ക്കു ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി.

ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി.

ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിക്കിടന്ന രണ്ടു പേരെ രക്ഷപ്പെടുത്തി; ശേഷിക്കുന്നയാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍പ്രദേശിലെ ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിയ മൂന്നാളുകളില്‍ രണ്ടുപേരെ ദേശീയ ദുരന്ത രക്ഷാ സേന രക്ഷപ്പെടുത്തി. മണി റാം, സതീഷ് തോമര്‍ എന്നിവരെയാണ് രക്ഷിച്ചത്.

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം.

റോഡിലെ ഗട്ടറില്‍ വീണയാളെ റോഡ്പണിക്കാര്‍ ജീവനോടെ കുഴിച്ചുമൂടി; റോളറുപയോഗിച്ചു ടാര്‍ ചെയ്ത റോഡിനടിയില്‍ കുടുങ്ങിയ നാല്‍പത്തഞ്ചുകാരന് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.

സ്ലീപ്പര്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും; വിവാദ തീരുമാനം ദക്ഷിണ റെയില്‍വെ റദ്ദാക്കി

സാധാരണ കൗണ്ടറുകള്‍ മുഖേന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി.

സംവരണത്തെ എതിര്‍ത്ത് വീണ്ടും ആര്‍എസ്എസ്; നയം പുനഃപരിശോധിക്കണമെന്ന് മോഹന്‍ ഭഗവത്

സംവരണം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ആര്‍എസ്എസ് വീണ്ടും രംഗത്ത്. രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന് ലീഗിന്റെ വിമര്‍ശനം; മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍

സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്.

മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം അജ്മീര്‍ ദര്‍ഗയ്ക്ക് ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു.

കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു; പുനഃസംഘടന നടക്കില്ലെന്ന് ഡിസിസികള്‍; സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മുഴുവന്‍ ഡിസിസികളുടെയും തീരുമനം. ഇതുസംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് തുടരുകയാണ്.

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാൻ ആസൂത്രീത ശ്രമം; ഗുരുവിന്റെ സന്ദേശവാഹകരാകാൻ കഴിയണമെന്ന് കോടിയേരി

ശ്രീനാരായണീയ ദർശനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി

സ്വാശ്രയ പ്രവേശനത്തിൽ സർക്കാരിന് ഇരട്ട നീതിയെന്ന് സമസ്ത; മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രമാകുന്നു

ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാൽ ആ മാനേജ്‌മെന്റുകളോട് സർക്കാർ കാണിക്കുന്ന 'അനുഭാവം' ഇതര മാനേജ്‌മെന്റുകളോട് കാണിക്കാത്തത് തൻകുഞ്ഞ്...

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.

സിസ്റ്റര്‍ അമലയുടെ കൊലപാതകം; മഠത്തില്‍ നിന്നും രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തി; മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് നിഗമനം

കേസില്‍ വഴിത്തിരിവായേക്കാവുന്ന തെളിവ് കണ്ടെടുത്തു. രക്തക്കറ പുരണ്ട മണ്‍വെട്ടിയാണ് കണ്ടെടുത്തത്. മഠത്തില്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ മണ്‍വെട്ടി.

ബംഗ്ലാദേശ് എയ്‌ക്കെതിരായ പരമ്പര ഇന്ത്യ എയ്ക്ക്; ബംഗ്ലാദേശിനെ തോല്‍പിച്ചത് 75 റണ്‍സിന്

ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 75 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്.

പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും; ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിഎം സുധീരന്‍

പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും.

പാർട്ടി രൂപീകരണം ഉടനില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്ന് വെള്ളാപ്പള്ളി

രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും; സഞ്ജു ടീമില്‍ ഇല്ല

ഏകദിന ടീമിന്റെ നായകനായി മഹേന്ദ്രസിംഗ് ധോണി തുടരും. കഴിഞ്ഞ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു.

വടകരയിൽ ടാങ്കർലോറി മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. എതിരെ വന്ന ലോറിയിലും കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡിഎസ്എംഎം

ദേശീയ ദളിത് സംഘടനയായ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും.

അമേരിക്കയില്‍ സ്വവര്‍ഗാനുരാഗി സൈന്യത്തെ നയിക്കും; സേനയുടെ പുതിയ സെക്രട്ടറി എറിക് കെ ഫാനിംഗ്

അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്.

റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണു ഭാര്യ മരിച്ചു; കുഴിയല്ല കുറ്റം, ശ്രദ്ധയില്ലാതെ ഓടിച്ചതാണെന്ന് പൊലീസ്; ഭര്‍ത്താവിനെതിരെ കേസ്

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചു. റോഡിലെ കുഴിയുടെ കുഴപ്പം കൊണ്ടല്ല ഓടിച്ചയാളുടെ കുഴപ്പം കൊണ്ടാണ് അപകടമെന്നു കാട്ടി...

ചാമ്പ്യന്‍മാര്‍ വിജയവഴിയിലേക്ക്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരെ ചെല്‍സിക്ക് രണ്ടുഗോള്‍ ജയം

ആഴ്‌സണലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചാമ്പ്യന്‍മാര്‍ തിരിച്ചുവരവ് അറിയിച്ചത്.

ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് ലോബി തന്നെ; നിയമം പാലിക്കണമെന്ന് ഡിജിപി കര്‍ശന നിലപാടെടുത്തപ്പോള്‍ മാറ്റിയേ അടങ്ങുവെന്ന് ശപഥം ചെയ്തു

ജേക്കബ് തോമസിന്റെ സ്ഥാനം തെറിപ്പിച്ചത് ഫ്ളാറ്റ് ലോബിയുടെ അനിഷ്ടം തന്നെ. ചട്ടം ലംഘിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിനു തടയിടുന്നരീതിയില്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറിനെത്തുടര്‍ന്നാണ് സ്ഥാനചലനമുണ്ടായതെന്നു വ്യക്തമാക്കുന്ന തെളിവു...

പുനഃസംഘടന വേണമെന്ന് സുധീരന്റെ ആവശ്യം; പ്രശ്‌നങ്ങള്‍ കേരളത്തില്‍ പരിഹരിക്കണമെന്ന് സോണിയ; ഗ്രൂപ്പ് തര്‍ക്കം രൂക്ഷം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടി പുനസംഘടന വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; ചെക്കിന് ലീഡ്

ഇന്ത്യന്‍ സഖ്യമായ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ ചെക്കിന്റെ റാഡെക് സ്റ്റെപാനെക്-ആദം പാവ്‌ലാസെക് സഖ്യമാണ് തോല്‍പിച്ചത്.

Page 1729 of 1741 1 1,728 1,729 1,730 1,741

Latest Updates

Don't Miss