Latest – Page 1741 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; ലൈസന്‍സിംഗിനു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ ഉന്നയിച്ച ആവശ്യത്തില്‍ ഏകദേശ ധാരണയായതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ലൈസന്‍സിംഗിനു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന്...

മോഡിഫൈ ചെയ്ത ബൈക്കുകളുമായി ഊരുചുറ്റാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ചട്ടലംഘനം കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മോഡിഫൈ ചെയ്ത ഫ്രീക്ക് ബൈക്കുകളും കൊണ്ട് ഊരുചുറ്റാനിറങ്ങുന്ന ഫ്രീക്കന്‍മാര്‍ ശ്രദ്ധിക്കുക. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകാന്‍ സാധ്യതയുണ്ട്. ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തി അപകട ഓട്ടത്തിന് ഇറങ്ങുന്നവരെ...

ലീഗ് എംഎല്‍എയുടെ മരുമകന് അനധികൃത നിയമനം; അബ്ദുറബ്ബ് ക്രമക്കേട് നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: യോഗ്യതയില്ലാത്ത വ്യക്തിയെ ഓപ്പണ്‍ സ്‌കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമനം നല്‍കിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്....

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് അക്ഷരമുറ്റത്ത് തുടക്കം; ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ഡിവൈഎഫ്‌ഐയിലെന്ന് സംവിധായകന്‍ രഞ്ജിത്

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമായി. രാവിലെ രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്....

കോടതിയലക്ഷ്യക്കേസ്; കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി; അപമാനിച്ചതിലെ തെറ്റു ബോധ്യപ്പെട്ടെന്നു കെ സി ജോസഫ്

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതില്‍ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി. തെറ്റു ബോധ്യപ്പെട്ടെന്നും പശ്ചാത്തപിക്കുന്നെന്നും മന്ത്രി കെ...

പുനെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ മയക്കി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും; ബോധം കെടുത്തിയത് ഐസ് ടീയില്‍ മയക്കുമരുന്നു കലര്‍ത്തി

പുനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുപാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും. കഴിഞ്ഞദിവസമാണ് പുനെയിലെ ഒരു ഐടി...

അവാര്‍ഡിന്റെ മധുരവുമായി രമേശ് നാരായണനും മകളും; മൂന്നാം വയസില്‍ പാടാന്‍ തുടങ്ങിയ മധുശ്രീക്ക് പതിനാറാം വയസില്‍ സംസ്ഥാന പുരസ്‌കാരപ്പെരുമ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ എത്തിയത് ഒരു വീട്ടിലേക്കായിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലെ ഈ സംഗീതവീട്ടില്‍ രമേശ് നാരായണനും മകള്‍ മധുശ്രീ നാരായണനും...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവ്; ശിക്ഷിക്കപ്പെട്ടത് സാല്‍വേഷന്‍ ആര്‍മി പാസ്റ്റര്‍ സനില്‍ കെ ജെയിംസ്

തൃശൂര്‍: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവുശിക്ഷ. കോട്ടയം നെടുങ്കുന്ന സ്വദേശിയും പീച്ചിയിലെ സാല്‍വേഷന്‍ ആര്‍മി പാസ്റ്ററുമായ സനില്‍ കെ ജെയിംസി(35)നെയാണ് തൃശൂര്‍ അഡീഷണല്‍...

പാറ്റൂരില്‍ കൈയേറ്റം നടന്നതിനു തെളിവുണ്ടെന്നു വിജിലന്‍സ് കോടതി; മുഖ്യമന്ത്രി നേരിട്ട് ക്രമക്കേട് കാട്ടിയതിന് തെളിവില്ല; കേസ് വീണ്ടും മാര്‍ച്ച് 29 ന്

തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയേറ്റം നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് കോടതി. അതേസമയം, മുഖമന്ത്രി നേരിട്ടു ക്രമക്കേടു കാട്ടിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു...

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം; അബുദാബി, ദുബായ്, ദോഹ പട്ടണങ്ങള്‍ അപായഭീഷണിയില്‍

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങളെടുത്ത് അപവാദ...

പെട്രോളിനു വിലകുറച്ചു; ഡീസലിന് വിലകൂട്ടി

ദില്ലി: രാജ്യത്ത് പെട്രോളിനു വിലകുറച്ചു. ലീറ്ററിന് 3 രൂപ 02 പൈസയാണ് കുറച്ചത്. ഡീസലിന് വിലവര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലീറ്ററിന് 1 രൂപ 47 പൈസയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ...

പകല്‍ വെയിലത്ത് പണിയെടുക്കുന്നവരുടെ തൊഴില്‍ സമയങ്ങളില്‍ മാറ്റം; ലേബര്‍ കമ്മീഷണറുടെ നടപടി സൂര്യതാപത്തിന്റെ പശ്ചാത്തലത്തില്‍

കൊച്ചി: സൂര്യതാപം ഉയരുന്ന പശ്ചാത്തലത്തില്‍ പകല്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയങ്ങള്‍ പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ കെ.ബിജു...

റോഡിലിറങ്ങുന്ന ഡോണിയര്‍ വിമാനത്തെ റണ്‍വേയില്‍ ഇറക്കി നാട്ടുകാരെ പറ്റിച്ച ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുടെ പെരുമഴ. പണി എവിടെയെങ്കിലും എത്തും മുമ്പ് ഉദ്ഘാടനം നടത്തിയ...

ജയലളിതയ്ക്കായി തമിഴ്‌നാട്ടിലെ ആദ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടു; തനിക്കു ജയലളിത ദൈവമായതിനാലാണ് ക്ഷേത്രം പണിയുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍

വെല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായുള്ള ആദ്യത്തെ ക്ഷേത്ത്രത്തിന് ശിലയിട്ടു. വെല്ലൂരില്‍നിന്ന് അറുപതു കിലോമീറ്റര്‍ അകലെ അയ്യപേട്ടിലാണ് വിരുഗമ്പാക്കം എംജിആര്‍ യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറി എ പി...

വഴിയില്‍നിന്നയാളെ കാളക്കൂറ്റന്‍ പട്ടാപ്പകല്‍ കുത്തിമലര്‍ത്തി; എവിടെനിന്നാണെന്നറിയാത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു

കാളക്കൂറ്റന്‍മാരെ നാട്ടുകാര്‍ക്കെപ്പോഴും പേടിയാണ്. കാളക്കൂറ്റന്‍ കുത്തിമലര്‍ത്തിയാല്‍ പിന്നൊന്നും ചിന്തിക്കാനില്ല. അതാണ് ഈ വീഡിയോയില്‍ കാണുന്ന സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്കു നേരേ കോപാകുലനായ കാളക്കൂറ്റന്‍ ഓടിയടുക്കുന്നു. കുത്തിമലര്‍ത്തുന്നു....

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമെന്ന് കോടിയേരി; ഡോണിയര്‍ വിമാനം ഇറക്കി ഉമ്മന്‍ചാണ്ടി ആളെ പറ്റിച്ചു; ബജറ്റില്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്നു പോലും കേന്ദ്രം മറന്നുപോയി

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡോണിയര്‍ വിമാനം ഇറക്കി ആളെ പറ്റിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഒരു വിമാനത്താവളത്തില്‍...

കനകക്കുന്നില്‍ കമിതാക്കളെകണ്ടു സദാചാരപൊലീസായവര്‍ക്കു കിട്ടിയ പൊരിഞ്ഞ അടി; കാവല്‍കോലങ്ങള്‍ എന്ന ഹ്രസ്വചിത്രം കണ്ടുനോക്കൂ

സദാചാര പൊലീസിംഗ് എവിടെനോക്കിയാലും ഉണ്ട്. ഒരാണിനും പെണ്ണിനും ഒന്നിച്ചു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. നീണ്ടുവരുന്ന കണ്ണുകള്‍, ചോദിക്കാന്‍ വരുന്ന സദാചാരവാദികള്‍. തിരുവനന്തപുരം കനകക്കുന്നിലെത്തിയ കമിതാക്കളെ കണ്ടപ്പോഴും...

ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നു ഭാവന; പ്രണയത്തിന് അഞ്ചുവയസ്; 2014 ല്‍ വിവാഹം തീരുമാനിച്ചില്ലെങ്കിലും നീണ്ടുപോവുകയായിരുന്നെന്നും നടി

താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും നടി ഭാവന. അഞ്ചു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചില...

കണ്ണൂരില്‍ കല്യാണവീട്ടിലേക്ക് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു; മൂന്നു സിപിഐഎമ്മുകാര്‍ക്കു പേര്‍ക്കു പരുക്ക്; രക്ഷപെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ വിവാഹവീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെ ബോംബേറ്. മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആര്‍എസ്എസുകാര്‍ സിപിഐഎം പ്രവര്‍ത്തകരെ ഇരുമ്പുവടികൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയായിരുന്നു....

ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ടമാനഭംഗം; ഹരിയാന പൊലീസ് കേസെടുത്തു; നടപടി ദില്ലി സ്വദേശിനിയുടെ പരാതിയില്‍

മുര്‍ത്താള്‍: ജാട്ട് പ്രക്ഷോഭത്തിനിടെ 30 ഓളം സ്ത്രീകള്‍ കൂട്ടമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഹരിയാന പൊലീസ് കേസെടുത്തു. ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയാണ് പൊലീസ്...

മദ്യം നിരോധിച്ച അട്ടപ്പാടിയില്‍ രണ്ടുവര്‍ഷത്തിനിടെ മദ്യപിച്ചു മരിച്ചത 116 ആദിവാസികള്‍; ഞെട്ടിക്കുന്ന കണക്കുമായി കുടുംബശ്രീ കണക്ക്‌

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ മദ്യഉപഭോഗം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 116 പേര്‍ മരിച്ചതായി കണക്കുകള്‍. കുടുംബശ്രീ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്....

സിതാറാം യെച്ചുരിക്ക് വീണ്ടും സംഘപരിവാറിന്റെ വധഭീഷണി; ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്ക് വീണ്ടും വധഭീഷണി. യെച്ചുരിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായി. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം...

ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി പിഴയിട്ടു; ശിക്ഷ ലോക സാംസ്‌കാരികോത്സവത്തിന്റെ വേദിയൊരുക്കി നദീതടം അലങ്കോലമാക്കിയതിന്

ദില്ലി: ആര്‍ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴയിട്ടു. ന്യൂഡല്‍ഹിയില്‍ അടുത്തമാസം പതിനൊന്നു മുതല്‍ പതിമൂന്നുവരെ...

സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ ദേശവ്യാപക പ്രക്ഷോഭത്തിന്; ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യമെങ്ങും മനുഷ്യച്ചങ്ങല

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു-യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23ന് മുഴുവന്‍ സംസ്ഥാന...

Page 1741 of 1813 1 1,740 1,741 1,742 1,813

Latest Updates

Don't Miss