Latest – Page 2222 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

എബിവിപി നിലവാരമില്ലാത്തവരുടെ സംഘടന; ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി സേവാഗ്

ദില്ലി: ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എബിവിപി നിലവാരമില്ലാത്തവരുടെ സംഘടനയാണെന്ന് വീരേന്ദര്‍ സേവാഗ്. തന്റെ മുന്‍ ട്വിറ്റ് ആരെയും അനുകൂലിച്ചോ, പ്രതികൂലിച്ചോ ആയിരുന്നില്ലെന്നും സേവാഗ് പറഞ്ഞു....

മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഖുശ്ബു

കോഴിക്കോട്: ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. രാജ്യത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലമടങ്ങ് വര്‍ധിച്ചെന്നും ഖുശ്ബു കോഴിക്കോട്...

ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പട്യാല കോടതി തള്ളിയ സാഹചര്യത്തില്‍ ആജീവനാന്ത...

ജിഷ്ണുവിന്റെ മരണം; ആരോപണ വിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി; വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, അധ്യാപകരായ സി.പി പ്രവീണ്‍,...

നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം; പുരസ്‌കാരം മലയാളി സംവിധാനം ചെയ്ത ചിത്രത്തിന്

ഹൈദരാബാദ്: പ്രശസ്ത നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിന് പ്രത്യേക പരാമര്‍ശം. 2012, 2013 വര്‍ഷങ്ങളിലെ സിനിമാ അവര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മലയാളിയായ രാജേഷ്...

പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്ര നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ജനത്തെ കൊള്ളയടിക്കുന്ന തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: പാചകവാതക വില വന്‍തോതില്‍ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാചകവാതക സിലിണ്ടറിന് 90 രൂപയും ഹോട്ടലുകള്‍ക്കും മറ്റുമുള്ള...

ഗുര്‍മെഹറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് കോടിയേരി; ബലാത്സംഗ ഭീഷണി മുഴക്കിയവരെ അറസ്റ്റു ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം

തിരുവനന്തപുരം: കാര്‍ഗില്‍ രക്തസാക്ഷി ജവാന്റെ മകളായ ഗുര്‍മെഹര്‍ കൗറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീഷണിക്ക് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യാന്‍...

ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഉമര്‍ ഖാലിദ്,...

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; അഫ്‌സ്പയ്‌ക്കെതിരെ ഇനി ഒന്നിച്ചുള്ള പോരാട്ടം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന ഇറോമിനെ സിപിഐഎം നേതാവും...

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ഥി സമരം; ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കുമെന്ന് നേരത്തെ...

നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്. ദഹിപ്പിക്കുന്ന സമയം യുവതിക്കു ജീവനുണ്ടായിരുന്നെന്നു പോസ്റ്റുമോർട്ടം...

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചനയുണ്ടെന്നു കരുതുന്നില്ലെന്നു സത്യൻ അന്തിക്കാട്

തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചന ഉണ്ടെന്നു കരുതുന്നില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള സിനിമ മാഫിയകളുടെ പിടിയാലാണെന്ന പ്രചാരണം പുകമറയാണെന്നും...

ഒരു ജിബി ഡാറ്റയ്ക്ക് വെറും 10 രൂപ; ജിയോയെ പൊളിച്ചടുക്കി എയർടെല്ലിന്റെ പുതിയ ഓഫർ

മുംബൈ: റിലയൻസ് ജിയോയെ പൊളിച്ചടുക്കാൻ എയർടെൽ പുതിയ ഓഫറുമായി രംഗത്തെത്തി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് കേവലം 10 രൂപ നൽകിയാൽ മതി. 145 രൂപയുടെ ഓഫറാണ്...

അരിവില വർധിക്കാൻ കാരണം അരിവിഹിതം നൽകാത്ത കേന്ദ്രമെന്നു മുഖ്യമന്ത്രി പിണറായി; സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും; അടിയന്തരപ്രമേയത്തിനു അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാൻ കാരണം അർഹമായ അരിവിഹിതം നൽകാത്ത കേന്ദ്രസർക്കാർ നടപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലാതെ സംസ്ഥാന സർക്കാരിന്റെ വീഴ്ച കൊണ്ടല്ല അരിവില കൂടിയത്....

അതിവേഗ 5ജി ഇന്റർനെറ്റുമായി ജിയോ എത്തുന്നു; പുതിയ സംരംഭം സാംസംഗുമായി കൈകോർത്ത്

ദില്ലി: 4ജി ഇന്റർനെറ്റുകൾ പഴങ്കഥയാക്കി അതിവേഗ 5ജി ഇന്റർനെറ്റുകൾ രംഗം കീഴടക്കാനെത്തുന്നു. പരിധിയില്ലാത്ത സൗജന്യ സേവനം ഒരുക്കി ഞെട്ടിച്ച റിലയൻസ് ജിയോ ആണ് അതിവേഗ 5ജി ഇന്റർനെറ്റുമായി...

പള്ളിയിൽ വച്ച് പലതവണ അച്ചൻ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി; വിദ്യാർത്ഥിനി ഗർഭിണിയായപ്പോൾ അച്ചൻ കാനഡയിലേക്കു മുങ്ങാൻ ശ്രമിച്ചു; പ്രാർത്ഥിക്കണം എന്നു വിശ്വാസികളോട്

കണ്ണൂർ: പള്ളിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി. പൊലീസിനാണ് പീഡനത്തിനിരയായി ഗർഭിണിയായ പ്ലസ് വൺ വിദ്യാർത്ഥിനി മൊഴി നൽകിയത്. കേസ് ഒതുക്കി...

ആശുപത്രിയിൽ നിന്നു മാറിപ്പോയ കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് തിരികെ കിട്ടി; യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

കൊല്ലം: പ്രസവശേഷം ആശുപത്രിയിൽ നിന്നു മാറിപ്പോയ നവജാത ശിശുക്കളെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ കിട്ടി. ഡിഎൻഎ പരിശോധനയിലൂടെയാണ് മാസങ്ങൾക്കു ശേഷം യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തിയത്. കൊല്ലം മയ്യനാട്...

പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; സബ്‌സിഡി സിലിണ്ടറിന് 86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും കൂട്ടി; വാണിജ്യ സിലിണ്ടറിന് 149 രൂപ കൂടും

ദില്ലി: പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സിലിണ്ടറുകൾക്കാണ് സർക്കാർ വില വർധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 86.50 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്...

കൊട്ടിയൂർ പീഡനം; പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാർ എന്നു ആശുപത്രി അധികൃതർ; ക്രിസ്തു രാജ് ആശുപത്രിയുടെ ന്യായീകരണം

കണ്ണൂർ: കൊട്ടിയൂരിൽ വികാരിയച്ചന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രസവം നടന്ന ആശുപത്രി അധികൃതർ. പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാർ തന്നെയാണെന്നാണ് ക്രിസ്തു രാജ് ആശുപത്രി...

തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സിയും കൊക്കക്കോളയും വിൽക്കില്ല; തീരുമാനം വ്യാപാരി വ്യവസായി സംഘടനയുടേത്; പ്രതിഷേധം കടുത്ത വരൾച്ചയിലും ജലമൂറ്റ് തുടരുന്നതിനെതിരെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കില്ല. വ്യാപാരി വ്യവസായി സംഘടനകളാണ് വ്യാപാരികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്. കടുത്ത വരൾച്ചയിൽ കുടിവെള്ളം പോലും ഇല്ലാതെ...

വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അമേരിക്കന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പു നല്‍കി....

ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖേന കേരള സര്‍വകലാശാലയ്ക്കാണ് നിര്‍ദ്ദേശം...

സിനിമകളില്‍ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് ആരെന്നറിയാമോ? അത് അമ്പിളിയാണ്; പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കത്തിന്‍റെ മകള്‍ അമ്പിളിയാണ്...

ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമെന്ന് സാഹിത്യ കലാ അക്കാദമി; നാടകോല്‍ത്സവത്തില്‍നിന്ന് കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി

ദില്ലി: ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമാണെന്നു കാട്ടി ദില്ലി സാഹിത്യ കലാ അക്കാദമിയുടെ നാടകോത്സവത്തില്‍നിന്നു കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി. കമല നെഹ്റു കോളജിലെ തിയേറ്റര്‍...

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ...

ലോ അക്കാദമി രണ്ടു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച പണമെന്ന് മാനേജ്‌മെന്റ്; ഇത്തരമൊരു പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതിവകുപ്പിന് പരാതി. നോട്ടുനിരോധനത്തിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടു കോടിയോളം രൂപ നിക്ഷേപിച്ചതായാണ് പരാതി. രണ്ട്...

ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു പറഞ്ഞു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും...

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി. രണ്ടുതവണ നോക്കി എഴുതിയ ജിഷ്ണുവിനെ ഓഫീസില്‍...

ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും; ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം അധികം വാങ്ങുന്നത് ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും. കരാര്‍ പ്രകാരം ഒരു വര്‍ഷം വാങ്ങേണ്ടത് 90,000 രൂപ എന്നിരിക്കെ ടോംസ് കോളേജ്...

ലോ അക്കാദമിക്കു മുന്നില്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അ‍ഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്; നിര‍വധി പൊലീസുകാര്‍ക്കും എബിവിപിക്കാര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അ‍ഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു....

രസീലയുടെ കുടുംബത്തിന് ഒരു കോടി നല്‍കാമെന്ന് ഇന്‍ഫോസിസ്; കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ആരോപണം; മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു

പുനെ: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ ബന്ധുവിന് ജോലിയും നല്‍കാമെന്നും ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചു....

ഇ. അഹമ്മദിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി; അഹമ്മദ് കുഴഞ്ഞുവീണത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അഹമ്മദിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദേഹത്തിന്റെ...

ബിജെപിയോടു അയിത്തമില്ലെന്നു കെ.എം മാണി; ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ല

കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണി പറഞ്ഞു. എന്നാൽ, ആരെങ്കിലും വാതിൽ...

ലക്ഷ്മി നായർ.., നിങ്ങൾ പണ്ടേ തോറ്റു പോയി; നിങ്ങളുടെ പാചകക്കൂട്ടുകൾ പുളിച്ചു പോയി; ഇപ്പണി നിർത്തി പൊയ്ക്കൂടെ? ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. നിങ്ങൾ പണ്ടേ തോറ്റു പോയ ആളാണെന്നാണ് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. വിദ്യാർത്ഥികൾ...

ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം. അഹമ്മദിനെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; സമരപ്പന്തൽ പൊളിച്ചു മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി; കോളജിനു പൊലീസ് സംരക്ഷണം നൽകണം

കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ഹർജി ഹൈക്കോടതി...

ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം രണ്ടു യുവതികളും ചേര്‍ന്നു ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നെന്നാണു...

പണത്തിനായി സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ വധശിക്ഷ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയത് ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി

കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി തലശ്ശേരി സ്വദേശിയായ സഹപ്രവർത്തകനെ ടകൊലപ്പെടുത്തിയ...

Page 2222 of 2341 1 2,221 2,222 2,223 2,341

Latest Updates

Don't Miss