
സ്മാര്‍ഫോണുകളുടെ കാര്യത്തില്‍ ഇന്ന് എല്ലാവരും ഭയങ്കര ചൂസിയാണ്. സാധനം സിമ്പിള്‍ ആയിരിക്കണം അത് പോലെ പവര്‍ഫുള്ളും ആയിരിക്കണം. അത്തരത്തില്‍ തപ്പി നടക്കുന്നവര്‍ക്കായി ഇതാ ലാവ പുത്തന്‍ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ദീര്‍ഘനേരം ഉപയോഗിക്കാന്‍ കഴിയുന്ന നിലയില്‍ ലാവ യുവ സ്റ്റാര്‍ 3 (Lava Yuva Star 3) സ്‌മാര്‍ട്ട്‌ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വെറും 7,499 രൂപ മാത്രമാണ് വില.
ഇത്ര നിസ്സാര വിലയില്‍ ഇറങ്ങുന്ന ഫോണ്‍ അത്ര യൂസ്ഫുള്‍ ആയിരിക്കുമോ സംശയങ്ങള്‍ വരാം അല്ലേ ? എന്താണ് ലാവ യുവ സ്റ്റാര്‍ 3 ഫോണിന്‍റെ സവിശേഷതകള്‍ എന്ന് വിശദമായി നോക്കാം.
Also read: ആപ്പിളിന് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംമ്പ്
കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ലാവ യുവ സ്റ്റാര്‍ 2-വിന്‍റെ പിന്‍ഗാമിയാണ് യുവ സ്റ്റാര്‍ 3. ആദ്യമായി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ് ഈ സ്‌മാര്‍ട്ട്‌ഫോണ്‍ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. ലോങ് ബാറ്ററി ലൈഫാണ് ലാവ ഈ ഫോണിന് വാഗ്‌ദാനം ചെയ്യുന്ന പ്രധാന ഫീച്ചര്‍. 6.75 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി സ്‌ക്രീനാണ് ലാവ യുവ സ്റ്റാര്‍ 3യിലുള്ളത്. 90 ഹെര്‍ട്‌സാണ് ഈ ഫോണിന്‍റെ റിഫ്രഷ് റേറ്റ്. യുണിസോക് എസ്‌സി9863എ പ്രോസസറില്‍ തയ്യാറാക്കിയിരിക്കുന്ന യുവ സ്റ്റാര്‍ 3 ഫോണില്‍ 4 ജിബി റാമും 4 ജിബി വെര്‍ച്വല്‍ റാമും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് 15 ഗോ എഡിഷന്‍ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

വെള്ളത്തിലും പൊടിയിലും നിന്നുള്ള സുരക്ഷയ്‌ക്ക് ഐപി64 റേറ്റിംഗ് ലഭിച്ചിരിക്കുന്ന ലാവ യുവ സ്റ്റാര്‍ 3 സ്‌മാര്‍ട്ട്‌ഫോണില്‍ 13എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. നാനോ + നാനോ സിം, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, 3.5എംഎം ഓഡിയോ ജാക്ക്, ഡുവല്‍ 4ജി VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. രണ്ട് കളറുകളില്‍ ലാവ യുവ സ്റ്റാര്‍ 3 ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


