പഠനത്തിനായി ഓരോ ആ‍ഴ്ചയും 3,200 കി മീ വിമാന യാത്ര; പറക്കുന്നത് രണ്ട് രാജ്യങ്ങള്‍ക്കിടയില്‍, മാസ്സാണ് ഈ വിദ്യാര്‍ഥിനി

flight

മിക്ക ആളുകളും പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരു നഗരത്തിലേക്കോ രാജ്യത്തിലേക്കോ താമസം മാറ്റാറുണ്ട്. എന്നാല്‍, 30 വയസ്സുള്ള നിയമ വിദ്യാര്‍ഥിനി നാറ്റ് സെഡില്ലോ നേരെ വിപരീതമാണ്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ എല്ലാ ആഴ്ചയും മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പറക്കുകയാണ് സെഡില്ലോയുടെ രീതി. അതായത്, ആ‍ഴ്ചയില്‍ 3,200 കി മീ പറക്കും.

തിങ്കളാഴ്ച രാവിലെ വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തി ചൊവ്വാഴ്ച രാത്രിയോടെ മെക്‌സിക്കോയിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. മാന്‍ഹട്ടനിലെ നിയമ സ്‌കൂളില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അവര്‍. യാത്ര ക്ഷീണിപ്പിക്കുന്നതാണെങ്കിലും വിലമതിക്കുന്നതായി സെഡില്ലോ പറഞ്ഞു.

Read Also: ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി കന്നട പുസ്തകത്തിന്റെ പരിഭാഷ

സെഡില്ലോയും ഭര്‍ത്താവ് സാന്റിയാഗോയും കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് താമസം മാറ്റിയത്. മെച്ചപ്പെട്ട കാലാവസ്ഥയ്ക്കും താങ്ങാനാവുന്ന ജീവിതശൈലിക്കും വേണ്ടിയായിരുന്നു ഇത്. സെഡില്ലോ ന്യൂയോര്‍ക്കില്‍ നിയമബിരുദ പഠനം തുടര്‍ന്നു. താമസം മാറ്റുന്നതിനുപകരം ആഴ്ചതോറും വിമാനയാത്ര തെരഞ്ഞെടുത്തു. ജനുവരി മുതല്‍, വിമാനയാത്ര, ഭക്ഷണം, ന്യൂയോര്‍ക്കിലെ ഹ്രസ്വ താമസം എന്നിവയ്ക്കായി അവര്‍ 2,000 ഡോളറില്‍ (ഏകദേശം 1.7 ലക്ഷം രൂപ) കൂടുതല്‍ ചെലവഴിച്ചു. 13 ആഴ്ചത്തെ സെമസ്റ്ററിലുടനീളം, 4,000 മൈലിലധികം റൗണ്ട് ട്രിപ്പ് നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here