
വാദം കേള്‍ക്കലിനിടെ ജഡ്ജിമാരെ ‘ഗുണ്ടകള്‍’ എന്ന് വിളിച്ച അഭിഭാഷകൻ അശോക് പാണ്ഡേയ്ക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ വിവേക് ചൗധരി, ബ്രിജ് രാജ് സിങ് എന്നിവരാണ് അഭിഭാഷകനായ അശോക് പാണ്ഡേയ്ക്ക് ശിക്ഷ വിധിച്ചത്. ആറ്മാസം തടവും 2000 രൂപ പിഴയുമാണ് വിധിച്ചത്. ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്യുന്നതില്‍ നിന്ന് മൂന്ന് വര്‍ഷം വിലക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് കാരണം കാണിക്കലിന് നോട്ടീസും നൽകിയിട്ടുണ്ട്.
2021 ഓഗസ്റ്റ് 18 ന് ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാതെയും അഭിഭാഷകരുടെ റോബ് ധരിക്കാതെ അശോക് പാണ്ഡെ കോടതിയില്‍ ഹാജരായതിനെ തുടർന്ന് ജഡ്ജിമാര്‍ എതിര്‍ത്തതോടെയാണ് അവരെ ഗുണ്ടകളെന്ന് അശോക് പാണ്ഡേ വിളിച്ചത് . തുടര്‍ന്ന് സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്ത് അലഹബാദ് ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ALSO READ:എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here