യുവതി ബസിൽ കയറുന്നതിനിടെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ബസിൽ കയറുന്നതിനിടെ  യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍  അറുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.  കൊച്ചിയിലാണ് സംഭവം. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് പ്രതിയുടെ അതിക്രമം. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ALSO READ:അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചു; വെടിവെയ്പ്പില്‍ പ്രതിക്ക് പരുക്ക്

സത്താറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News